നിങ്ങള്‍ക്ക് ഈ നാടിനെ പറ്റി ഒരു ചുക്കും അറിയില്ല; എ‍ഴുത്തുകാര്‍ക്കെതിരായ ഭീഷണി ഈ മണ്ണില്‍ ചിലവാകില്ല; ഓര്‍ക്കേണ്ടവര്‍ ഓര്‍ക്കണം

കൊല്ലം: എഴുത്തുകാര്‍ക്കെതിരെയുള്ള ഭീഷണി കേരളത്തില്‍ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ എഴുത്തുകാര്‍ക്കൊപ്പമാണെന്നും ഇക്കാര്യം ഓര്‍ക്കേണ്ടവര്‍ ഓര്‍ത്താല്‍ നല്ലതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊലപാതകത്തെ ന്യായീകരിക്കുന്നവര്‍

അടിയന്തിരാവസ്ഥക്കാലത്തുപോലും എഴുത്തുകാര്‍ ആക്രമിക്കപ്പെട്ടിട്ടില്ല. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തേക്കാള്‍ ഞെട്ടിപ്പിക്കുന്നതാണ് കൊലയെ ന്യായീകരിക്കുന്ന സംഭവങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
മൃത്യൂഞ്ജയ ഹോമം നടത്താന്‍ പ്രസംഗിക്കുന്നവര്‍ സര്‍ക്കാര്‍ എഴുത്തുകാര്‍ക്കൊപ്പമാണെന്ന് ഓര്‍മിക്കണമെന്നും പ്രകോപനപരമായ പ്രസംഗങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ദേശാഭിമാനി പുരസ്‌കാരം വിതരണം ചെയ്യവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News