ഇറാഖില്‍ വീണ്ടും ഭീകരാക്രമണം; അറുപതിലധികം പേര്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്; ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു

ബഗ്ദാദ്: ഇറാഖില്‍ രണ്ടിടത്തുണ്ടായ ചാവേറാക്രമണങ്ങളില്‍ 60 ലധികം പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ധഖാര്‍ പ്രവിശ്യയുടെ തലസ്ഥാനമായ നസ്‌രിയക്ക് സമീപത്താണ് ഭീകരാക്രമണമുണ്ടായത്.

ചാവേറും പൊട്ടിത്തെറിച്ചു

ഭീകരര്‍ റസ്റ്ററന്റിലെത്തിയ ആളുകള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. അതിനിടെ ശരീരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ വച്ചുകെട്ടി അകത്തുകയറിയ ഒരു ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയും ചെയ്തു.

പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ കൂടാനിടയുണ്ടെന്നും ഇറാഖ് പൊലീസ് വ്യക്തമാക്കി. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News