പാലക്കാട് വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസ്: മരുമകള്‍ അറസ്റ്റില്‍

പാലക്കാട് തോലന്നൂരില്‍ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ ഷീജയെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷീജയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

നേരത്തെ അറസ്റ്റ് ചെയ്ത സദാനന്ദന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലപാതകവുമായി ഷീജയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ഷീജയുടെ പ്രേരണയെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് സദാനന്ദന്‍ കുറ്റസമ്മതം നടത്തിയിരുന്നു. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ ഷീജ കുറ്റം സമ്മതിച്ചു. ഭര്‍ത്തൃമാതാപിതാക്കളുമായി വിവാഹം മുതല്‍ മാനസികമായ അകല്‍ച്ചയുണ്ടായിരുന്നുവെന്ന് ഷീജ പോലീസിന് മൊഴിനല്‍കി.

ഇവര്‍ ഇല്ലാതായാല്‍ തേനൂരിലെ സ്വന്തം വീട്ടില്‍ കഴിയാമെന്നതിനാലാണ് ഷീജ കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News