പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സര്‍ക്കാരിന്റെ നിലപാടുകള്‍ക്കൊപ്പം ജനകീയ ഇടപെടലുകളും ശക്തമാക്കണം: മുഖ്യമന്ത്രി

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സര്‍ക്കാരിന്റെ നിലപാടുകള്‍ക്കൊപ്പം ജനകീയ ഇടപെടലുകളും ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

കരുനാഗപ്പള്ളി ബോയ്സ് ഹയര്‍ സെക്കന്‍ഡറി ആന്റ് സി എസ് സുബ്രഹ്മണ്യന്‍ പോറ്റി സ്മാരക ഗേള്‍സ് ഹൈസ്‌കൂളിലെ ശതാബ്ദി ആഘോഷ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

അയിത്തവും തൊട്ടുകൂടായ്മയും ഉള്‍പ്പടെയുള്ള സാമൂഹ്യ തിന്മകള്‍ കൊടികുത്തിവാണ ഒരു നൂറ്റാണ്ട് മുമ്പ് നാനാജാതി മതസ്ഥര്‍ക്ക് ഒന്നിച്ചിരുന്ന് പഠിക്കാന്‍ ഒരു വിദ്യാലയം തുടങ്ങാന്‍ സി എസ് സുബ്രഹ്മണ്യം പോറ്റിക്ക് കഴിഞ്ഞത് ചരിത്രത്തിലെ വലിയൊരു കാര്യമാണ്.

സാമൂഹ്യ തിന്മകള്‍ക്കെതിരെ ഉറച്ച നിലപാടെടുത്ത ഒരു പോരാളിയായിരുന്നു സുബ്രഹ്മണ്യന്‍ പോറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും ജീവതാളം ശില്പം പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ അനുവദിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ആര്‍ രാമചന്ദ്രന്‍ എം എല്‍ എ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News