
കേരളത്തിലെ എഴുത്തുകാര്‍ക്ക് പൂര്‍ണ സംരക്ഷണം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. എഴുത്തുക്കാരെ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉരുക്ക് കവചമാകുമെന്നും വിവാദ പ്രസംഗം നടത്തുന്നവര്‍ അത് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി സാഹിത്യ പുരസ്‌കാരം കൊല്ലത്ത് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
സംഘപരിവാറിനെ എതിര്‍ത്താല്‍ കൊല്ലുമെന്ന ഭീക്ഷണിയാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ശേഷമുള്ള ന്യായീകരണങ്ങള്‍ തെളിയിക്കുന്നതെന്ന് ചൂണ്ടികാട്ടിയായിരുന്നു മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്.
അടിയന്തിരാവസ്ഥ കാലത്തു പോലും മാധ്യമ പ്രവര്‍ത്തകര്‍ ഇത്രത്തോളം ഭീക്ഷണി നേരിടേണ്ടി വന്നിട്ടില്ല.
സര്‍ക്കാര്‍ എഴുത്തുകാര്‍ക്ക് ഒപ്പമാണ്. എഴുത്തുകാരെ ഭീക്ഷണിപ്പെടുത്തി എഴുത്ത് നിര്‍ത്തിക്കാമെന്ന് ആരും കരുതേണ്ടന്നും മരണവാറന്റ് പുറപെടുവിക്കുന്നവര്‍ക്ക്, പിണറായി വിജയന്‍ മുന്നറിയി്പ്പു നല്‍കി.
കെപി ശശികല ടീച്ചറുടെ എഴുത്തുകാര്‍ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി. സര്‍ക്കാര്‍ എഴുത്തുകാര്‍ക്കാര്‍ കവചമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി സാഹിത്യ പുരസ്‌കാരം എം മുകുന്ദന്‍, കെവി രാമകൃഷ്ണന്‍, അയ്മനം ജോണ്‍, ഡോക്ടര്‍ ടിആര്‍ രാഘവന്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here