യൂറോപ്പ ലീഗില്‍ എസി മിലാനും ആഴ്സനലിനും തകര്‍പ്പന്‍ ജയം,ആന്‍ഡ്രി സില്‍വയുടെ ഹാട്രിക് നേട്ടത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് മിലാന് ഓസ്ട്രിയയെ തോല്‍പ്പിച്ചത്. മിലാന് വേണ്ടി ഹക്കന്‍, സുസോ. എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.
ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആഴ്സനല്‍, എഫ് സി കോളിനെ തോല്‍പ്പിച്ചത്
മത്സരത്തില്‍ ഒമ്പതാം മിനിട്ടില്‍ തന്നെ കോര്ഡാബയുടെ ഗോളിലൂടെ കോളിന് മുന്നിലെത്തിയെങ്കിലും പിന്നീട് ആഴ്സനല്‍ വല കുലുക്കാന്‍ കോളിന് കഴിഞ്ഞില്ല, ആഴ്സനലിന് വേണ്ടി അലക്സി സാഞ്ചേഴ്സ്, ബെല്ലെറിന്‍ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here