
വാഹനാപകടം കൊലപാതകമാണെന്ന് തെളിഞ്ഞു. പാലക്കാട് കല്ലടിക്കോട് വാക്കോടുള്ള ജോസിന്റെ മരണമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം നടത്തിയത് മരുമകന്‍ ബിജോയ്. പ്രതി പോലീസ് കസ്റ്റഡിയില്‍.തിങ്കളാഴ്ച വൈകുന്നേരം കാഞ്ഞിരപ്പള്ളി കനാലില്‍ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് മരിച്ച നിലയിലാണ് ജോസിനെ കണ്ടെത്തിയത്.
തുടര്‍ന്ന് മരുമകന്‍ ബിജോയിയും നാട്ടുകാരും ചേര്‍ന്ന് ജോസിനെ തച്ചന്‍്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മദ്യപിച്ച് വാഹനമോടിച്ചപ്പോള്‍ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടതാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.
ഇതനുസരിച്ച് മോട്ടോര്‍വെഹിക്കില്‍ ആക്ടനുസരിച്ച് വാഹനാപകടമായി കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം സംസ്‌ക്കരിച്ച ശേഷം രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
ജോസിനെ ആശുപത്രിയിലെത്തിച്ച മരുമകന്‍ ബിജോയി തന്നെയാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായി. ജോസും ബിജോയിയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു.
സംഭവദിവസം ഇരുവരും തമ്മില്‍ കനാല്‍ റോഡിനരികില്‍ വെച്ചുണ്ടായ വാക് തര്‍ക്കത്തിനിടെയുണ്ടായ ഉന്തിനുംതള്ളിനുമിടെ ജോസ് കലുങ്കില്‍ തലയിടിച്ച് വീഴുകയായിരുന്നു.
തുടര്‍ന്ന് ജോസിനെ ഉപേക്ഷിച്ച് പോയ ബിജോയി അരമണിക്കൂര്‍ കഴിഞ്ഞ് തിരിച്ചെത്തി. നാട്ടുകാരോടൊപ്പം ജോസിനെ ആശുപത്രിയിലെത്തിച്ചു.
സംഭവ സ്ഥലം പരിശോധിച്ചപ്പോള്‍ അപകടം നടന്നിരിക്കാന്‍ സാധ്യതയില്ലെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് കൊലപാതകം തെളിഞ്ഞത്.
വാഹനാപകടമല്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് കല്ലടിക്കോട് പോലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here