
കൊച്ചി :നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷായെ ചോദ്യം ചെയ്യുന്നത് അന്വേഷണസംഘം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
രക്തസമ്മര്‍ദ്ദം കൂടുകയും ഷുഗര്‍ കുറയുകയും ചെയ്തതിനാല്‍ നാദിര്‍ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യം വീണ്ടെടുത്താല്‍ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് റൂറല്‍ എസ് പി എ വി ജോര്‍ജ് അറിയിച്ചു.
രാവിലെ 9.45 ഓടെ നാദിര്‍ഷ ആലുവ പോലീസ് ക്ലബ്ബിലെത്തി
തൊട്ടുപിറകെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇക ബൈജു പൗലോസുമെത്തി.10 മണിക്ക് റൂറല്‍ ടു എവി ജോര്‍ജും എത്തിയതോടെ നാദിര്‍ഷയെ ചോദ്യം ചെയ്യുന്ന മുറിയിലേയ്ക്ക് മാറ്റി.
ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ നാദിര്‍ഷ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിപ്പിച്ചു തുടങ്ങിയിരുന്നു.ഇതെ തുടര്‍ന്ന് ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ സംഘത്തെ പോലീസ് വിളിച്ചു വരുത്തി നാദിര്‍ഷയെ പരിശോധിച്ചു.
രക്തസമ്മര്‍ദ്ദം കൂടിയതായും ഷുഗര്‍ കുറഞ്ഞതായും പരിശോധനയില്‍ വ്യക്തമായി. ചോദ്യം ചെയ്യാന്‍ കഴിയുന്ന സാഹചര്യത്തിലല്ല നാദിര്‍ഷ എന്ന് മെഡിക്കല്‍ സംഘം അറിയിച്ചതോടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ ഉപേക്ഷിക്കുകയായിരുന്നു.
നാദിര്‍ഷയെ ചോദ്യം ചെയ്യാനായില്ലെന്ന് കോടതിയെ അറിയിക്കുമെന്ന് റൂറല്‍ എസ് പി എ വി ജോര്‍ജ് പറഞ്ഞു. ആരോഗ്യം വീണ്ടെടുത്താല്‍ നാദിര്‍ഷയെ മറ്റൊരു ദിവസം ചോദ്യം ചെയ്യുമെന്നും എസ് പി അറിയിച്ചു.
ആലുവ പോലീസ് ക്ലബ്ബില്‍ നിന്നും ഇറങ്ങിയ നാദിര്‍ഷയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് ആവശ്യപ്പെട്ടാല്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് നാദിര്‍ഷ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത് ഏറെ നിര്‍ണ്ണായകമാണ്. ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ നാദിര്‍ഷയുടെ മൊഴിയിലെ വൈരുദ്ധ്യത്തെക്കുറിച്ചും തനിയ്ക്ക് നാദിര്‍ഷ പണം തന്നിരുന്നുവെന്ന പള്‍സര്‍ സുനിയുടെ മൊഴി സംബന്ധിച്ചും അന്വേഷണ സംഘത്തിന് നാദിര്‍ഷയില്‍ നിന്ന് വിവരങ്ങള്‍ തേടേണ്ടതുണ്ട്.
നടി ആക്രമിക്കപ്പെട്ടതിനു ശേഷം തെളിവു നശിപ്പിക്കുന്നതുള്‍പ്പടെയുള്ള ഗൂഢാലോചനയില്‍ നാദിര്‍ഷയ്ക്ക് പങ്കുണ്ടൊ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here