നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് വേണ്ടി പിആര്‍ വര്‍ക്കുമായി പിസി ജോര്‍ജ്ജ്; ദിലീപിനെ കുടുക്കിയത് കുറെ വട്ടിളകിയ ഉദ്യോഗസ്ഥരെന്ന് പി.സി

കോട്ടയം: അന്വേഷണ ഉദ്യോഗസ്ഥരെ വിമര്‍ശിച്ചും പരിഹസിച്ചും പി.സി. ജോര്‍ജ് വീണ്ടും രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസന്വേഷിക്കുന്ന അന്വേഷണ സംഘം മുഴുവന്‍ കളിപ്പീരാണ്.

കൂറെ വട്ടിളകിയ ആളുകളാണ് കേസ് അന്വേഷിക്കുന്നതെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ ദിലീപിനുണ്ടായ വളര്‍ച്ച പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്.

കേസില്‍ അദ്ദേഹത്തെ പ്രതിയാക്കാന്‍ ഇതും കാരണമായിട്ടുണ്ട്. നിരവധി പേര്‍ക്ക് ദിലീപ് വീട് നിര്‍മ്മിച്ച നല്‍കിയിട്ടുണ്ട്.

എട്ടു ലക്ഷമുള്ള വീടുകളാണ് നല്‍കിയത്. വീടില്ലാത്തവരുടെ ലിസ്റ്റ് ദിലീപിന്റെ കൈയിലുണ്ട്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് ദിലീപെന്നും ഇതൊന്നും ആര്‍ക്കും അറിയില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

അതേസമയം ജീവകരുണ്യപ്രവര്‍ത്തനം ചെയ്യുന്നവര്‍ക്ക് സ്ത്രീകളെ പീഡിപ്പിക്കാമോ എന്ന ചേദ്യത്തിനു മറുപടി ഇല്ല
ഇപ്പോള്‍ പോലീസ് നാദിര്‍ഷയെയും ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോടതി ദിലീപിന് ജാമ്യം അനുവദിക്കണം. അല്ലെങ്കില്‍ ജാമ്യം നിഷേധിക്കുന്നതിനുള്ള കാരണം വെളിപ്പെടുത്തണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.

ഈ കേസിന്റെ സത്യം തെളിയണമെങ്കില്‍ ദിലീപ് പുറത്തുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിലീപ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ആലുവയിലെ വിജയത്തിന് ദിലീപ് വ്യക്തമായ പങ്ക് വഹിച്ചിട്ടുണ്ട്.

ഇത് സിപിഎമ്മിന് വിരോധമുണ്ടാക്കിയിട്ടുണ്ടെന്നും പി.സി. ജോര്‍ജ് അഭിപ്രായപ്പെട്ടു. തെളിവുകള്‍ നശിപ്പിക്കുന്നതിനും സാക്ഷികളെ സ്വധീനിക്കുന്നതിനും ദിലീപിന് അനുകൂലമായ തരംഗം സൃഷ്ടിക്കുന്നതിനും ഒത്താശ ചെയ്യുകയാണ് പിസി ജോര്‍ജ്ജ് എന്നാണ് ഇതിനെ കുറിച്ചുള്ള രാഷ്ട്രീയ വിലയിരുത്തലുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News