കോട്ടയം ഭാരത് ആശുപത്രിയില്‍ സംഘര്‍ഷം

കോട്ടയം: ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരത്തിനിടെയാണ് കോട്ടയം ഭാരത് ആശുപത്രിയില്‍ സംഘര്‍ഷമുണ്ടായത്.

നാളെ  കരിദിനം

നഴ്‌സ്മാര്‍ക്കെതിരെ ആശുപത്രി അധികൃതര്‍ നടപടി സ്വീകരിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇതില്‍ പ്രതിഷേധിച്ച് നാളെ യു എന്‍ എ കരിദിനമാചരിക്കുമെന്ന് വ്യക്തമാക്കി.

അകാരണമായി പിരിച്ച് വിട്ട നേഴ്‌സ് മാരെ തിരിച്ചെടുക്കുക, കരാര്‍ സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കഴിഞ്ഞ മാസം ഏഴാം തിയതിമുതല്‍ ഭാരത് ആശുപത്രിയിലെ അറുപതോളം നേഴ്‌സ്മാര്‍ സമരംആരംഭിച്ചത്.

സമരം ശക്തമായതിനെ തുടര്‍ന്ന് ലേബര്‍ ഓഫീസര്‍ ചര്‍ച്ചക്ക് വിളിച്ചെങ്കിലും ആശുപത്രി അധികൃതര്‍ സഹകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഉപരോധമടക്കമുള്ള കടുത്ത പ്രക്ഷോഭത്തിലേക്ക് സമരം മാറുകയായിരുന്നു.

നഗരം സ്തംഭിപ്പിച്ചുകൊണ്ട് ഒരു ഭാഗത്ത് പ്രകടനം നടന്നപ്പോള്‍ ആശുപത്രിക്ക് മുന്നിലെ റോഡില്‍ പിരിച്ചുവിടപ്പെട്ട നേഴ്‌സുമാര്‍ കുത്തിയിരിപ്പ് തുടങ്ങി. ഇവരെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് ഇടപെടല്‍ സംഘര്‍ഷത്തിനിടയാക്കി.

പിന്നീട് സമരം നടത്തിയവര്‍ സ്വമേധയാ അറസ്റ്റ് വരിക്കാന്‍ തയ്യാറായി. അതിടിയിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് നേഴ്‌സുമാര്‍ക്ക് പരിക്കേറ്റു. സമരത്തില്‍ പങ്കെടുത്ത 18 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

സമരം ചെയ്യുന്ന നേഴ്‌സുമാര്‍ക്ക് അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ സമരംസംസ്ഥാന വ്യാപകമാക്കാനാണ് നേഴ്‌സുമാരുടെ തീരുമാനം.
 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News