തോലന്നൂരില്‍ വൃദ്ധ ദമ്പതികളുടെ കൊലപാതകം; മരണകാരണം ആഴത്തിലുള്ള മുറിവുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട് തോലന്നൂരില്‍ വൃദ്ധ ദമ്പതികളെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സ്വാമിനാഥന്റെയും പ്രേമ കുമാരിയുടെയും ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്.

അറസ്റ്റ് ചെയ്ത സദാനന്ദനെയും ഷീജയെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് സ്വാമിനാഥന്റെയും പ്രേമകുമാരിയുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയത്.

ഇരുവരുടെയും ശരീരത്തില്‍ മാരകമായ മുറിവുകള്‍ ഏറ്റിറ്റുണ്ടെന്ന് പോസ്റ്റമോര്‍ട്ടത്തില്‍ വ്യക്തമായി. സ്വാമിനാഥന്റെ നെഞ്ചിലെയടക്കം എല്ലുകള്‍ ചവിട്ടി ഒടിച്ച നിലയിലായിരുന്നു.

ഏറ്റവും കൂടുതല്‍ മുറിവുകളും സ്വാമിനാഥന്റെ ശരീരത്തിലാണുള്ളത്. വയറില്‍ നിരവധി തവണ കുത്തേറ്റിട്ടുണ്ട്. പ്രേമ കുമാരിയുടെ ശരീരത്തില്‍ ആറിടത്ത് മുറിവുകള്‍ കണ്ടെത്തി. ശ്വാസ കോശത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ഇവരുടെ മരണകാരണമായത്.

അതേ സമയം കേസില്‍ പിടിയിലായ മുഖ്യ പ്രതി സദാനന്ദനെയും വൃദ്ധ ദമ്പതികളുടെ മരുമകള്‍ ഷീജയെയും പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

കഴിഞ്ഞ ദിവസം സദാനന്ദനെ സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി ആയുധങ്ങളും വസ്ത്രങ്ങളുമെല്ലാം കണ്ടെത്തിയിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനായി സദാനന്ദനെയും ഷീജയെയും കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി അന്വേഷണസംഘം കോടതിയെ സമീപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News