നെഹ്‌റു ട്രോഫി മത്സരത്തിന്റെ ഫൈനല്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചുണ്ടന്‍ വള്ളങ്ങള്‍ രംഗത്ത്

നെഹ്‌റു ട്രോഫി മത്സരത്തിന്റെ ഫൈനല്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചുണ്ടന്‍ വള്ളങ്ങള്‍ രംഗത്ത്. 15 ലക്ഷം രൂപ മുടക്കി ബോട്ട് റൈസ്സ് കമ്മറ്റി തയ്യാറാക്കിയ സ്റ്റാര്‍ട്ടിംഗ് സംവിധാനം തകരാര്‍ ആയതാണ് മത്സരങ്ങള്‍ അലങ്കോലമാകാന്‍ കാരണം.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ് കുറഞ്ഞ സമയം കൊണ്ട് ഫിനിഷ് ചെയ്യുന്ന വള്ളങ്ങളാണ് ഫൈനലില്‍ ഇടം പിടിക്കുക . എന്നാല്‍ ഇത്തവണ വള്ളങ്ങളുടെ സമയം രേഖപ്പെടുത്തുന്ന സംവിധാനവും തകരാര്‍ ആയതോടെ ഫൈനലില്‍ യോഗ്യതയില്ലാത്ത വള്ളവും എത്തിയെന്നാണ് ആക്ഷേപവും നിലനില്‍ക്കുന്നു.

അതുകൊണ്ട് തന്നെ ഫൈനല്‍ മത്സരം റദ്ദ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. മാത്രമല്ല മത്സരത്തിന്റെ ഒഫീഷ്യല്‍സില്‍ 90 ശതമാനം പേരും ഓരോ ചുണ്ടന്‍ വള്ളങ്ങളുടെ ഭാരവാഹികളാണ്.

ഇങ്ങനെയുള്ളവരെ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന ഓഫീഷ്യല്‍സ് ആക്കുന്നതോടെ മത്സര സ്വഭാവം നഷ്ടപ്പെടുമെന്നും ഇതു മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്നും ഇവര്‍ ചൂണ്ടിക്കട്ടുന്നു .

ഇത്തരത്തിലുള്ള കമ്മറ്റികള്‍ പിരിച്ചുവിട്ടാല്‍ മാത്രമെ മത്സരങ്ങള്‍ നല്ല രീതിയില്‍ നടത്താന്‍ കഴിയുകയുള്ളു .എന്നാല്‍ തങ്ങളുടെ കുറവുകള്‍ മറച്ചുവെച്ചു ഡആഇ അടക്കമുള്ള ചില ക്ലബ്ബുകളെ പുറത്താക്കാന്‍നാണ്‌റൈസ്സ്‌കകമ്മറ്റിയുടെ നിര്‍ദ്ദേശം.

സ്റ്റാര്‍ട്ടിംഗ് അലങ്കേലമാക്കി എന്നാണ് ഇവര്‍ ഇതിനായ് ചൂണ്ടിക്കാട്ടുന്ന കാരണം.  എന്നാല്‍ 15 ലക്ഷം മുടക്കിയ സ്റ്റാര്‍ട്ടിംഗ് സംവിധാനം ഫലപ്രദമായിരുന്നുവെങ്കില്‍ മത്സരങ്ങള്‍ തടസ്സപ്പെടുകയില്ലായിരുന്നു .

അടുത്ത വര്‍ഷം മുതല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശ്ശനടപടി സ്വീകരിക്കണമെന്ന് മന്ത്രിമാരായ ഏ സുധാകരനും ,തോമസ്സ് ഐസക്കും ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News