ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു; ആവശ്യമെങ്കില്‍ ഇന്ന് തന്നെ ഹാജരാകാമെന്ന് നാദിര്‍ഷാ; വേണ്ടെന്ന് പൊലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട നാദിര്‍ഷയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു. ആവശ്യമെങ്കില്‍ ഇന്ന് തന്നെ ഹാജരാകാമെന്ന് നാദിര്‍ഷാ പൊലീസിനെ അറിയിച്ചു.

എന്നാല്‍ ഇന്ന് ചോദ്യം ചെയ്യലിന് ഇനി ഹാജരേകേണ്ടെന്ന് പൊലീസ് വ്യക്തമാക്കി.നാദിര്‍ഷായുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചതിന് ശേഷം ചോദ്യം ചെയ്യാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

ചോദ്യം ചെയ്യല്‍ മാറ്റിവച്ചു

ഇന്ന് രാവിലെ പത്ത് മണിക്ക് ആലുവ പൊലീസ് ക്ലബിലേക്ക് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി നാദിര്‍ഷാ എത്തിയെങ്കിലും ആരോഗ്യസ്ഥിതി മോശമാകുന്നതായി പറഞ്ഞതോടെ പൊലീസ് ചോദ്യം ചെയ്യല്‍ മാറ്റി വയ്ക്കുകയായിരുന്നു.

ആലുവ പൊലീസ് ക്ലബിലേക്ക് ഡോക്ടറെ വിളിച്ചു വരുത്തി അന്വേഷണ സംഘം നാദിര്‍ഷായുടെ ആരോഗ്യ നില പരിശോധിച്ചിരുന്നു.

ഡോക്ടറുടെ പരിശോധനയില്‍ നാദിര്‍ഷായുടെ രക്തസമ്മര്‍ദ്ദം കൂടിയതായും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതായും വ്യക്തമായി. ഇതോടെ ഇന്ന് നാദിര്‍ഷായെ ചോദ്യം ചെയ്യേണ്ടതില്ലെന്ന് അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News