മരുന്ന് വാങ്ങാനും പണമില്ല; മുഖ്യമന്ത്രിയും അവഗണിച്ചു; കാന്‍സര്‍ ബാധിച്ച കുട്ടിക്ക് ദയാവധം അനുവദിക്കാന്‍ അമ്മ രാഷ്ട്രപതിക്ക് കത്തെഴുതി

കാണ്‍പൂര്‍: ചികിത്സിക്കാന്‍ പണമില്ലാത്ത കാരണം കാന്‍സര്‍ ബാധിച്ച മകന് ദയാവധം അനുവദിക്കമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അമ്മയുടെ കത്ത്. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.

ത്വക്ക് കാന്‍സര്‍ പിടിപെട്ട മകന്റെ ചികിത്സയ്ക്കായി പണം ഇല്ല, അതിനാല്‍ മകന് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാതാവ് ജാനകി രാഷ്ട്രപതിയ്ക്ക് കത്തയച്ചിരിക്കുന്നത്.

‘ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പതിനായിരം രൂപ ചികിത്സ ചെലവായി കെട്ടി വെയ്ക്കണമെന്നാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് ഇത്രയം പണം കെട്ടിവെയ്ക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ല. ‘കത്തില്‍ പറയുന്നു.

യോഗി ആദിത്യനാഥിന്‍റെ അവഗണന

മകന്റെ ചികിത്സക്ക് ആവശ്യമായ സാമ്പത്തിക സഹായം ചെയ്തു തരണമെന്നാവശ്യപ്പെട്ട് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു.

2017 മേയ് 14നാണ് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചത്, എന്നാല്‍ ഇതുവരെ യാതൊരു മറുപടിയും ഇതിന് ലഭിച്ചിരുന്നില്ല. അര്‍ബുദ ബാധിതര്‍ക്ക് സര്‍ക്കാര്‍ ധന സഹായങ്ങള്‍ ഉണ്ടെങ്കിലും കഴിഞ്ഞ ആറ് മാസക്കാലമായി തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും യാതൊരു സഹായങ്ങളും ലഭിക്കുന്നില്ലെന്നും ജാനകി പറയുന്നു.

ഇതേ വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റിനെയും ഉപമുഖ്യമന്ത്രിയയെും സമീപിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. മരുന്നു വാങ്ങാന്‍ പോലും പണമില്ലാത്തതിനാലാണ് ദയാവദത്തിന് അനുമതി തേടി രാഷ്ട്രപതിക്ക് കത്തയക്കുന്നതെന്ന് ജാനകി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here