ബ്ലു വെയില്‍ ഗെയിം നിരോധിക്കണം; നിലപാട് വ്യക്തമാക്കാന്‍ കേന്ദ്രത്തോട് സുപ്രിംകോടതി

ദില്ലി: ബ്ലു വെയില്‍ ഗയിം രാജ്യത്ത് നിരോധിക്കുന്നതിനെക്കുറിച്ച് നിലപാട് അറിയാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു.

അന്റോണി ജനറല്‍ കെ.കെ.വേണുഗോപാലിനോട് കേസില്‍ സഹായിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു. നിരവധി പേരുടെ ജീവനെടുത്ത ബ്ലൂവെയില്‍ ഗയിം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി നീക്കം.

തമിഴ്‌നാട്ടിലെ മധുര സ്വദേശി നല്‍കിയ പൊതുതാല്‍പര്യഹര്‍ജിയാണ് സുപ്രീംകോടതി അതീവഗൗരവത്തോടെ പരിഗണിച്ചത്.

ഇത് വരെ 200 ഓളം പേരുടെ ജീവനെടുത്ത ബ്ലുവെയില്‍ ഗയിം രാജ്യത്താകമാനം നിരോധിക്കുകയും,അതിനെതിരെ ബോധവല്‍ക്കരണം നടത്തണമെന്നുമായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി.

മൂന്നാഴ്ച്ചകം മറുപടി നല്‍കണം

ഹര്‍ജിയില്‍ പ്രാഥമിക വാദം കേട്ട ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ച് കേന്ദ്ര സര്‍ക്കാരിനോട് നിലപാട് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. മൂന്നാഴ്ച്ചകം മറുപടി നല്‍കണം.

ഓണ്‍ഗൈയിമിന്റെ സാങ്കേതിക വശങ്ങള്‍ പരിശോധിക്കേണ്ട കേസായതിനാല്‍ സുപ്രീംകോടതിയെ സഹായിക്കാന്‍ അന്റോണി ജനറല്‍ കെ.കെ.വേണുഗോപാലിനോട് ചീഫ് ജസ്റ്റിസിന്റെ ബഞ്ച് ആവശ്യപ്പെട്ടു.

സെപ്ന്റബര്‍ അഞ്ച് വരെയുള്ള കണക്ക് പ്രകാരം ബ്ലുവെയില്‍ ഗയിമിലൂടെ കൊലപ്പെട്ടത് 200 ഓളം പേര്‍.

ഇതിലേറെയും 13,14,15 വയസുപ്രായമുള്ള കൗമാരക്കാരാണന്നും ഹര്‍ജിക്കാരന്‍ ചൂണ്ടികാട്ടി.

അതേ സമയം സമാനമായ കേസില്‍,ബ്ലുവെയില്‍ ഗയിമിന്റെ ലിങ്കുകള്‍ പ്രചരിക്കുന്നത് തടയാന്‍ കഴിയുമോയെന്ന് ഫെയ്‌സ്ബുക്ക്,ഗൂഗില്‍, യാഹു എന്നിവരോട് ദില്ലി ഹൈക്കോടതിയും വിശദീകരണം ചോദിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News