പത്തനംതിട്ടയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ മുൻപിലെ കൽവിളക്ക് തകർത്തു

പത്തനംതിട്ട: വെട്ടിപ്രം പള്ളിയുടെ മുൻപിലെ കൽവിളക്ക് തകർത്തു.  സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ മുന്നിലെ കുരിശോടു കൂടിയ കൽവിളക്കാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹിക വിരുദ്ധർ തകർത്തത്.

ആരാണെന്ന് വ്യക്തമായിട്ടില്ല

വിളക്കിന്റെ തട്ടുകൾ എല്ലാം താഴെ വീണ് വെവ്വേറെയായ സ്ഥിതിയിലാണ്. സംഭവത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. രാവിലെ സമീപത്തെ വീട്ടുകാരാണ് വിളക്കു തകർന്നതായി കാണുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here