ആലപ്പുഴ: UDF നെയും BJP യെയും തകർത്ത് LDF ന് തകർപ്പൻ വിജയം .ചെങ്ങന്നൂർ മണ്ഡലത്തിലെ വെൺമണി പടിഞ്ഞാറ് ഡിവിഷനിലാണ് ഈ ചരിത്ര വിജയം.
ഇവിടുത്തെ 9 വാർഡുകളിൽ 6 ഇടത്ത് UDF ഉം 3 ഇടത്ത് BJP യുമാണ്. ഈ ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് LDF സ്ഥാനാർത്ഥി 1003 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത് .BJP ക്ക് 501 വോട്ടിന്റെയും. UDF ന് 799 വോട്ടിന്റെയും കുറവാണ് ഉണ്ടായത്.
BJP മൂന്നാം സ്ഥാനത്ത് പിന്തള്ളപ്പെട്ടു
BJP ജയിച്ച 1, 2,15 വാർഡുകളിൽ BJP മൂന്നാം സ്ഥാനത്ത് പിന്തള്ളപ്പെട്ടു. വലതുപക്ഷ സ്വാധീനമേഖലയിലാണ് LDF ഈ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത് .UDF ന്റെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മരിച്ചതിതെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത് .
ഇടതു പക്ഷത്തിന്റെ സ്വീകാര്യത വർധിച്ചു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് തിരഞ്ഞെടുപ്പിനു നേതൃത്ത്വം നൽകിയ cpim ജില്ലാ സെക്രട്ടറി സജി ചെറിയാൻ പറഞ്ഞു. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ മണ്ഡലം എങ്ങോട്ട് എന്നുള്ള സൂചനയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു
Get real time update about this post categories directly on your device, subscribe now.