വേങ്ങരയില്‍ വോട്ടര്‍പ്പട്ടികയില്‍ തള്ളിക്കയറ്റം

മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയില്‍ വോട്ടര്‍പ്പട്ടികയില്‍ തള്ളിക്കയറ്റം. പുതിയ അപേക്ഷകള്‍ 2000 കടന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ പരമാവധി വോട്ടര്‍മാരെ പട്ടികയിലുള്‍പ്പെടുത്താനുള്ള മത്സരത്തിലാണ്
ഏപ്രില്‍ 12നായിരുന്നു ലോക് സഭാ ഉപതിരഞ്ഞെടുപ്പ് നടന്നത്.

ഇതിന് മുന്നോടിയായി മാര്‍ച്ച് 23 പ്രസിദ്ധീകരിച്ച പട്ടികപ്രകാരം ആകെ വോട്ടര്‍മാരുടെ എണ്ണം 1,68,475. ഇതില്‍ 86934 പുരുഷന്‍മാരും, 81,543 സ്ത്രീകളുമാണുള്ളത്.

എന്നാല്‍ ഇന്നലെ വൈകുന്നേരമായപ്പോഴേക്കും 2023 പുതിയ അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 1200 ഓളം പേരുടെ അപേക്ഷകള്‍ പരിശോധിച്ച് സ്വീകരിച്ചു.

വി വി പാറ്റ് യന്ത്രം

ബാക്കി തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ പരിശോധനയിലാണ്. ഓണ്‍ലൈനില്‍ പേര് ചേര്‍ക്കാനുള്ള അവസരമുള്ളതിനാല്‍ വോട്ടര്‍മാരുടെ എണ്ണം ഇനിയുമുയരും.

തിരഞ്ഞെടുപ്പ് കടുക്കുമെന്ന് ഉറപ്പായതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പരമാവധി വോട്ടര്‍ പട്ടികയിലുള്‍പ്പെടുത്താനുള്ള ഓട്ടത്തിലാണ്.

ആര്‍ക്ക് വോട്ട് ചെയ്‌തെന്നും സാധുവായോ എന്നുമറിയാന്‍ സൗകര്യമുള്ള വി വി പാറ്റ് യന്ത്രം ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ്. സംസ്ഥാനത്ത് പൂര്‍ണമായും വി വി പാറ്റ് ഉപയോഗിച്ച് നടത്തുന്ന ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണ് വേങ്ങരയിലേത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here