
തിരുവനന്തപുരം: വനിതാ കമ്മീഷനെതിരെ വീണ്ടും പി സി ജോർജ്ജ്. ഊളത്തരം പറയുന്നവർക്ക് കയറിയിരിക്കാനുള്ള സ്ഥലമല്ല വനിതാകമ്മീഷനെന്ന് പി സി ജോർജ്ജ്.
തന്നെ പിടിച്ച് അകത്തിടുമെന്ന് പറയാൻ വനിതാ കമ്മീഷന് എന്ത് അധികാരമാണുള്ളത്.കമ്മീഷൻ എന്താണെന്ന് തനിക്കറിയാം.
ദിലീപിനെതിരെ തെളിവില്ലെന്ന് വീണ്ടും ജോർജ്ജ്
രാജ്യത്ത് എത്രയോ വനിതാ കമ്മീഷനുകളുണ്ട്.അവർക്കൊന്നുമില്ലാത്ത ഹുങ്ക് സംസ്ഥാനവനിതാ കമ്മീഷനെന്തിനെന്നും പി സി ജോർജ്ജ് ചോദിച്ചു.
പീപ്പിൾ ടിവിയുടെ ന്യൂസ് ആന്‍റ് വ്യൂസിലായിരുന്നു ജോർജ്ജിന്‍റെ പ്രതികരണം. തെളിവില്ലാത്ത കേസിലാണ് ദിലീപിനെ ജയിലിൽ പിടിച്ചിട്ടിരിക്കുന്നതെന്നും ജോർജ്ജ് ആവർത്തിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here