മുസ്ലിംലീഗില്‍ പൊട്ടിത്തെറി; വേങ്ങരയില്‍ യുവാവിനെ സ്ഥാനാര്‍ത്ഥിയാക്കണം; പോസ്റ്റിട്ട എംഎസ്എഫ് നേതാവിനെ പുറത്താക്കി

കോഴിക്കോട്: വേങ്ങര ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുസ്ലിം ലീഗിന് പുതിയ പ്രതിസന്ധിയാകുന്നു. പാര്‍ട്ടിയിലെ പടലപിണക്കങ്ങള്‍ പരസ്യമായതോടെ നേതൃത്വം അച്ചടക്ക നടപടിയെന്ന വാള്‍ പുറത്തെടുത്തിരിക്കുകയാണ്.

വേങ്ങരയില്‍ യുവാക്കളെ പരിഗണിക്കണമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എംഎസ്എഫ് ദേശീയ സെക്രട്ടറി എന്‍എ കരീമിനെ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടേതാണ് നടപടി.

പാര്‍ട്ടി ചരിത്രത്തിലെ കറുത്ത അധ്യായത്തിന് കാരണക്കാരായവരെ വേങ്ങരയില്‍ മത്സരിപ്പിക്കരുതെന്നായിരുന്നു കരീമിന്റെ പോസ്റ്റ്.

കരീമിന്‍റെ നിലപാട്

പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിനെ ലക്ഷ്യം വെച്ചായിരുന്നു പോസ്‌റ്റെന്നാണ് വിലയിരുത്തലുണ്ടായത്.

അതേസമയം താന്‍ ഏതെങ്കിലും ഒരു വ്യക്തിയെ ഉദ്ദേശിച്ചല്ല ഈ പോസ്റ്റിട്ടതെന്നും പാര്‍ട്ടി വേദികളില്‍ പറയുന്ന അഭിപ്രായം പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നുമാണ് കരീമിന്റെ നിലപാട്. പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News