കുട്ടികളുടെ സുരക്ഷക്ക് പ്രഥമ പരിഗണന; സംസ്ഥാനത്ത് കുട്ടികളുടെ സുരക്ഷ ശക്തിപ്പെടുത്താന്‍ പോലീസ് മേധാവിയുടെ സര്‍ക്കുലര്‍

സംസ്ഥാനത്ത് കുട്ടികളുടെ സുരക്ഷ ശക്തിപ്പെടുത്താന്‍ പോലീസ് മേധാവിയുടെ സര്‍ക്കുലര്‍.എല്ലാ സ്‌കൂളുകളിലും സുരക്ഷാസമിതികള്‍ രൂപീകരിക്കണം.

ആകസ്മികമായ അതിക്രമസാഹചര്യങ്ങളെ നേരിടാന്‍ സ്വയംപ്രതിരോധ മാര്‍ഗങ്ങള്‍ കുട്ടികളെ പരിശീലിപ്പിക്കണം.ബ്‌ളൂവെയില്‍ ചലഞ്ച് പോലുളളവയെ കരുതിയിരിക്കണമെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ നിര്‍ദ്ദേശം.

കുട്ടികളുടെ സുരക്ഷക്കായി ബോധവല്‍ക്കരണം ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടാണ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ലോക്നാഥ് ബെഹറ സര്‍ക്കുലര്‍ അയച്ചത്

വിദ്യാലയങ്ങള്‍ക്കുള്ളിലും പൊതുവഴികളിലും വാഹനങ്ങളിലും കുട്ടികളുടെ സുരക്ഷ പൂര്‍ണ്ണമായും ഉറപ്പുവരുത്തുതിന് അധ്യാപകരും രക്ഷിതാക്കളും പോലീസും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചൂണ്ടികാണിച്ചാണ് ഡിജിപി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. എല്ലാ സ്‌കൂളുകളിലും സുരക്ഷാസമിതികള്‍ രൂപീകരിക്കണം .

വിദ്യാലയ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍ സി സി തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താമെുന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

സംസ്ഥാന തലത്തില്‍ സ്‌കൂള്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഡോ ബി സന്ധ്യയെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി. ഓരോ ക്ലാസ് ടീച്ചറും തന്റെ വിദ്യാര്‍ത്ഥികളെക്കുറിച്ച് വിശദവിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുക.

അസ്വാഭാവികമായ പെരുമാറ്റമോ ശാരീരിക ക്ഷീണമോ കാണുകയാണെങ്കില്‍ അതിനെക്കുറിച്ച് അന്വേഷിച്ച് മനസ്സിലാക്കുക.ക്ലാസ്സില്‍ നിന്ന് ഏതെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങു കുട്ടി നിശ്ചിത സമയത്തിനുള്ളില്‍ തിരികെ എത്തിയെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം.

പരസ്പരമുള്ള സുരക്ഷ ഉറപ്പുവരുത്തുതിനായി കുട്ടികളെ ചെറുഗ്രൂപ്പുകളായി തിരിക്കണം. കുട്ടികള്‍ക്ക് കൗണ്‍സിലിങ് സ്‌കൂളുകളില്‍ ഒരു കൗണ്‍സിലറെ ചുമതലപ്പെടുത്തണം.

കുട്ടികളുടെ ബാഗുകളില്‍ നിന്ന് അസ്വാഭാവികമായ വസ്തുക്കളോ പണമോ മയക്കുമരുന്നോ കണ്ടെത്തിയാല്‍ വിശദമായി അന്വേഷിക്കുണം.വിവരം രക്ഷിതാവിനെ അറിയിക്കണം.

കുട്ടിയുടെ ഡയറിയില്‍ വീട് അഡ്രസ്സ്, രക്ഷിതാവിന്റെ ഫോണ്‍ നമ്പര്‍, അടുത്തുളള പോലീസ് സ്റ്റേഷന്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണം. സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ച് യാത്ര ചെയ്യിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.

ഇത് ലംഘിക്കുന്ന വാഹനങ്ങള് കര്‍ശന നടപടി സ്വീകരിക്കണം.ബസ്സ് ജീവനക്കാരെ നിയമിക്കുമ്പോള്‍ ക്രിമിനല്‍ പശ്ചാത്തലം ഉളളവരെ നിയമിക്കരുത്.

ഡ്രൈവര്‍മാര്‍ക്കുള്ള പോലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കണം. ആകസ്മികമായ അതിക്രമസാഹചര്യങ്ങളെ നേരിടാന്‍ സ്വയംപ്രതിരോധ മാര്‍ഗങ്ങള്‍ പരിശീലിപ്പിക്കണം.

സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് ആവശ്യമായ ബോധവല്‍ക്കരണം കുട്ടികള്‍ക്ക് നല്‍കണം. ബ്ളൂ വെയില്‍ ചാലഞ്ച് പോലെ അപകടകാരിയായ പലതും ഓലൈനിലൂടെ കുട്ടികളിലെത്താം.

അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ ഇത്തരത്തിലുള്ള ഗെയിമുകളെക്കുറിച്ച് മനസ്സിലാക്കുകയും കുട്ടികള്‍ ഇവയ്ക്ക് വഴിപ്പെടാതിരിക്കാന്‍ ശ്രദ്ധപുലര്‍ത്തുകയും വേണമെന്നും പോലീസ് മേധാവിയുടെ സര്‍ക്കുലറില്‍ പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News