
മെട്രോയിലുണ്ടായ പൊട്ടിത്തെറിക്ക് തൊട്ടുപിന്നാലെയാണ് യാത്രാവിലക്ക് കടുപ്പിക്കണമെന്ന അഭിപ്രായവുമായി ട്രംപ് രംഗത്തെത്തിയിട്ടുള്ളത്. ട്വിറ്ററിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം.
ഭീകരന്മാരെ റിക്രൂട്ട് ചെയ്യുന്ന’ഉപകരണം’ എന്നാണ് ഇന്റര്‍നെറ്റിനെ ട്വീറ്റില്‍ ട്രംപ് വിശേഷിപ്പിച്ചത്. ‘പരാജിതരായ’ ഭീകരര്‍ക്കു നേരെ കൂടുതല്‍ കര്‍ശനമായ സമീപനങ്ങളാണു വേണ്ടത്.
അവരുടെ റിക്രൂട്ടിങ് ‘ടൂള്‍’ ആയിരിക്കെ ഇന്റര്‍നെറ്റിനെ വിച്ഛേദിക്കുകയും കൃത്യമായി വിനിയോഗിക്കുകയുമാണ് വേണ്ടത്. ഇനിയും ഭീകരാക്രമണങ്ങള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ ഇത് അത്യാവശ്യമാണ്’ -ട്രംപ് കുറിച്ചു.
സ്‌ഫോടനം തടയാനുള്ള അവസരം ലണ്ടന്‍ പൊലീസ് നഷ്ടപ്പെടുത്തിയെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഭീകരാക്രമണങ്ങള്‍ തടയാന്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളെ ലക്ഷ്യമാക്കി കൊണ്ടുള്ള തന്റെ യാത്രാവിലക്ക് വ്യാപ്തിയുള്ളതും കടുപ്പമേറിയതും കൃത്യതയുള്ളതുമാണ്. എന്നാല്‍ ഒരുപക്ഷെ ഇത് രാഷ്ട്രീയമായി ശരിയായിരിക്കണമെന്നില്ലന്നും ട്രംപ് അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here