ഫാസിസത്തെ ചെറുക്കാന്‍ മതനിരപേക്ഷമായി ചിന്തിക്കുന്നവര്‍ ഒന്നിക്കണം: മുഖ്യമന്ത്രി

ഫാസിസത്തെ ചെറുക്കാന്‍ മതനിരപേക്ഷമായി ചിന്തിക്കുന്നവര്‍ കൂടുതല്‍ യോജിപ്പോടെ മുന്നോട്ട് വരണമെന്നതാണ് ഗൗരി ലങ്കേഷിന്റെ മരണം ഓര്‍മ്മിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി.

ഗൗരി ലങ്കേഷിന്റെ വധത്തിനെതിരെ തിരുവനന്തപുരത്ത് യുവജനക്ഷേമബോര്‍ഡ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാസ്‌കാരിക പ്രവര്‍ത്തകരുടെ നീണ്ട നിര പ്രതിഷേധ സംഗമത്തില്‍ പങ്കാളികളായി

മരണമാണ് ചില മനുഷ്യരെ പ്രശസ്തിയിലേക്ക് ഉയര്‍ത്തുന്നത്

മരിക്കും മുന്‍പുളള ഗൗരിലങ്കേഷിനെ എത്രപേര്‍ക്കറിയാം എന്ന ചോദ്യത്തിനുളള മറുപടിയും അത് തന്നെയാണ്. ഇരുട്ട് വീണ സായ്ഹാനത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഒത്ത്‌ചേര്‍ന്നവരോരോരുത്തരും സ്വയം ഗൗരിയായി മാറുകയായിരുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ പോലും ഗൗരി ലങ്കേഷിനെ നേരില്‍ കാണുകയോ കൃതികള്‍ വായിക്കുകയോ ചെയ്തിട്ടില്ലാത്തവരാണ് തടിച്ച് കൂടിയവരില്‍ മഹാഭൂരിപക്ഷവും.

കൊന്നിട്ടും പക തീരാതെ ഗൗരിയുടെ ഓര്‍മ്മകളെ പോലും തീണ്ടി അശുദ്ധമാക്കുമാക്കുന്നവര്‍ക്കെതിരെ ഒരാഹ്വാനവും ഇല്ലാതെ സമൂഹത്തിന്റെ പരിഛേദം ഒഴുകിയെത്തി.

രാജ്യത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് തളളി വിടാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധ കൂട്ടായ്മ ഉത്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു

മുതിര്‍ന്ന സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ പ്രതിഷേധ പ്രതിജ്ഞ ചൊല്ലി യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജുഅദ്ധ്യക്ഷനായ ചടങ്ങില്‍ എംഎല്‍എ മാരായ വിഎസ് ശിവകുമാര്‍ എം ,സ്വരാജ് ,

മുന്‍മന്ത്രി എം.വിജയകുമാര്‍ ,ആനാവൂര്‍ നാഗപ്പന്‍ ,സംവിധായകരായ ,കമല്‍,ഡോ.ബിജു, എഴുത്തുകാരായ ജോര്‍ജ് ഓണക്കൂര്‍,ഗിരീഷ് പുലിയൂര്‍ ,ഒ.ജി ഒലീന, മാധ്യമപ്രവര്‍ത്തകരായ എം.പി ചന്ദ്രശേഖരന്‍,സി.ഗൗരിദാസന്‍ നായര്‍, നടന്‍ പ്രേംകുമാര്‍, ടി എന്‍ സീമ ,ചിന്താ ജെറോം എന്നീവര്‍ പ്രസംഗിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here