പഴം കഴിച്ചാല്‍മതി ഈ രോഗങ്ങളെ അകറ്റാം

രോഗങ്ങള്‍ ആര്‍ക്കും, എപ്പോള്‍ വേണമെങ്കിലും വരാവുന്നതാണ്.പലപ്പോഴും അശ്രദ്ധയാണ് രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നത്. രോഗം വന്നാലാകട്ടെ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കുകയും ചെയ്യുന്നു.

എന്നാല്‍ ഇനി രോഗം വന്നാല്‍ ഗുളികകള്‍ കഴിയ്ക്കുന്നതിനു പകരം ആരോഗ്യകരമായഒരു വിദ്യയുണ്ട്.മറ്റൊന്നുമല്ല, പഴമാണ്. വിവിധ ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കാനുള്ള കഴിവ് പഴത്തിനുണ്ട്.

പഴത്തിന് ക്യാന്‍സറിനെ വരെ പ്രതിരോധിയ്ക്കാനുള്ള കഴിവ് ഉണ്ടെന്നാണ് പറയുന്നത്. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി 6 ആണ് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നത്.

ഡിപ്രഷന്‍ ഡിപ്രഷനെ ഇല്ലാതാക്കാനും പഴത്തിന് കഴിയുന്നു. ഡിപ്രഷന്‍ പലപ്പോഴും ആത്മഹത്യയിലേക്ക് വരെ നയിക്കുന്ന സാഹചര്യമാണ് ഉള്ളത്. എന്നാല്‍ പഴം കഴിയ്ക്കുന്നത് സെറോടോണിന്റെ അളവ് ശരീരത്തില്‍ വര്‍ദ്ധിപ്പിക്കുന്നു.

ഇത് ഡിപ്രഷനില്‍ നിന്ന് മുക്തി നല്‍കുന്നു

പഴം കഴിയ്ക്കുന്നത് മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു. ഇതിലെ പൊട്ടാസ്യമാണ് അതിന് സഹായിക്കുന്നത്. മലബന്ധത്തിന് തന്നെ മരുന്ന് കഴിയ്ക്കുന്നതിനു പകരം പഴം കഴിയ്ക്കുക.

രാവിലെ വെറും വയറ്റില്‍ പഴം കഴിയ്ക്കുന്നത് ഇത്തരം പ്രശ്നങ്ങളെ പരിഹരിയ്ക്കുന്നു. ദഹനസംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പഴം തന്നെയാണ് പ്രതിവിധി. ശരീരത്തിലെ ടോക്സിനെ പുറത്തുകളയാന്‍ പഴത്തിന് കഴിയുന്നു.

ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതിനും പഴത്തിന് കഴിയും. ഇത് സ്ത്രീകളുടെ ആര്‍ത്തവ വേദനയെ ലഘൂകരിയ്ക്കുന്നു.ഏത്തപ്പഴത്തിലോ മറ്റു പഴങ്ങളിലോ കൊളസ്‌ട്രോള്‍ ഒട്ടും തന്നെയില്ല.

അതിനാല്‍ തന്നെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ള ഒരാള്‍ ഏത്തപ്പഴമോ, മറ്റു വാഴപ്പഴമോ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, തീരെ വ്യായാമമില്ലാത്ത കൊളസ്‌ട്രോള്‍ രോഗികള്‍ ഏത്തപ്പഴം ഒഴിവാക്കുന്നതാണ് നല്ലത്.

കാരണം, ഇതില്‍ കൊളസ്‌ട്രോള്‍ ഇല്ലെങ്കില്‍തന്നെയും ഇതിലെ അന്നജം ശരീരത്തില്‍ കൊഴുപ്പായി മാറ്റപ്പെടാം. പ്രമേഹരോഗികള്‍ ഏത്തപ്പഴം ഉപയോഗിക്കുകയാണെങ്കില്‍ പുഴുങ്ങാത്തതാണ് അഭികാമ്യം.

കാരണം, പഴം പുഴുങ്ങുമ്പോള്‍ അവയിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ കുറെക്കൂടി വേഗത്തില്‍ നമ്മുടെ ശരീരത്തിനു ലഭ്യമാവുകയും അതുമൂലം രക്തത്തിലെ പഞ്ചസാര ഉയരുകയും ചെയ്യാം.

എന്നാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പുഴുങ്ങിയ ഏത്തപ്പഴം തന്നെയാണു നല്ലത്. എല്ലാ പോഷകഘടകങ്ങളും വേഗത്തില്‍ ലഭിക്കാന്‍ ഇത് ഇടയാക്കും.

ഏത്തപ്പഴത്തിനു മാത്രമല്ല, റോബസ്റ്റ മുതല്‍ ഞാലിപ്പൂവന്‍ വരെയുള്ള വിവിധ പഴങ്ങളുടെ ഗുണങ്ങള്‍ നിരവധിയാണ്. ഊര്‍ജം നല്‍കുക മാത്രമല്ല അത് ചെയ്യുന്നത്. അത് അസുഖങ്ങളെ മറികടക്കാന്‍ സഹായിക്കാന്‍ വേണ്ട സൂക്ഷ്മപോഷകങ്ങള്‍ നല്‍കുകയും ചെയ്യും.

പുകവലി, പുകയില ഉപയോഗം ഇവ നിര്‍ത്താന്‍ പഴം സഹായിക്കും. പഴത്തിലുള്ള ബി6, ബി12 അംശങ്ങള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം ഘടകങ്ങള്‍ ഇവ പുകവലി ഉപയോഗം നിര്‍ത്തുന്നതുകൊണ്ടുള്ള അസ്വസ്ഥതകളെ (നിക്കോട്ടിന്‍ വിത്‌ഡ്രോവല്‍) മറികടക്കാന്‍ സഹായിക്കും.

മൂന്നു ദിവസം പഴങ്ങള്‍ മാത്രം കഴിച്ച് ഉപവസിക്കുന്നതു ശരീരത്തെ ശുദ്ധമാക്കാനും വിഷവിമുക്തമാക്കാനും വളരെ പ്രയോജനപ്രദമാണ്. പഴങ്ങള്‍ മാത്രം കഴിക്കുകയും പഴച്ചാറു മാത്രം കുടിക്കുകയും ചെയ്തു മൂന്നു ദിവസം കഴിയുമ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ ആരോഗ്യവും ഊര്‍ജവും സൗഖ്യവും നിറയുന്നത് അറിയാം.

ഇങ്ങനെ ഉപവസിക്കുമ്പോള്‍ പല സമയത്തു പല പഴങ്ങള്‍ കഴിക്കുക. വല്ലപ്പോഴും പഴങ്ങള്‍ കൂട്ടിക്കലര്‍ത്തിയ സലാഡുമാവാം. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍, ഉപവാസം ശീലിച്ചിട്ടില്ലാത്തവര്‍, കഠിനാധ്വാനത്തില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങിയവര്‍ വിദഗ്‌ധോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഉപവസിക്കാവൂ. ആദ്യമായി ഉപവസിക്കുന്നത് ഒരിക്കലും യാത്രകളിലാവരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News