ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും കോടതിയില്‍; നടിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരെയുള്ളതെന്ന് ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നല്‍കിയ ജാമ്യ ഹര്‍ജിയില്‍ അങ്കമാലി കോടതി ഇന്ന് വാദം കേള്‍ക്കും. ഗൂഢാലോചന കുറ്റം മാത്രമാണ് തനിക്കെതിരേ ചുമത്തിയിരിക്കുന്നതെന്നും അറസ്റ്റിലായി 60 ദിവസം കഴിഞ്ഞതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം ഇന്നലെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സ തേടിയ നാദിര്‍ഷ ആശുപത്രി വിട്ടെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകുന്ന കാര്യം അനിശ്ചിത്വത്തിലാണ്.

അറസ്റ്റിലായി 69 ദിവസം പിന്നീട്ട ദിലീപ് നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് വിചാരണ കോടതിയില്‍ നിന്ന് ജാമ്യം തേടുമ്പോള്‍ വലിയ വാദപ്രതിവാദങ്ങള്‍ക്കാകും അങ്കമാലി കോടതി സാക്ഷിയാകുക.

ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത് 10 വര്‍ഷത്തില്‍ താഴെ മാത്രം ലഭിക്കാവുന്ന ഗൂഢാലോചനക്കുറ്റം

ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത് 10 വര്‍ഷത്തില്‍ താഴെ മാത്രം ലഭിക്കാവുന്ന ഗൂഢാലോചനക്കുറ്റം മാത്രമാണെന്നും അതിനാല്‍ സ്വാഭാവിക ജാമ്യം വേണമെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദിക്കുക.

പത്ത് വര്‍ഷം വരെ മാത്രം ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെട്ടാല്‍ 60 ദിവസത്തിനുളളില്‍ കുറ്റപത്രം നല്‍കാത്ത സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന നിയമത്തിന്റെ പഴുതുപയോഗിച്ചാകും അഡ്വ ബി രാമന്‍പിളള വാദിക്കുക.

കൂട്ടബലാത്സംഗ കുറ്റം ദിലീപിനെതിരെ ചുമത്തിയിട്ടുണ്ടെങ്കിലും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ലാത്തതിനാല്‍ അത് നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിക്കും. മാത്രമല്ല, ഈ മാസം ആറിന് അച്ഛന്റെ ശ്രാദ്ധച്ചടങ്ങളില്‍ പങ്കെടുക്കാന്‍ കോടതി നല്‍കിയ അനുമതി ദുര്‍വിനിയോഗം ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടും.

എന്നാല്‍ ഹൈക്കോടതി രണ്ട് തവണ ജാമ്യഹര്‍ജി തളളിയ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷനും വാദിക്കും. അന്വേഷണം അവസാനഘട്ടത്തില്‍ നില്‍ക്കുന്‌പോള്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും ചൂണ്ടിക്കാട്ടും.

ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ സിനിമാക്കാര്‍ കൂട്ടമായി എത്തിയതും പ്രോസിക്യൂഷന്‍ ആയുധമാക്കും. അതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ ചികിത്സ തേടിയ നാദിര്‍ഷ ആശുപത്രി വിട്ടെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകുന്ന കാര്യം അനിശ്ചിതത്വത്തിലാണ്.

നാദിര്‍ഷ നാടകം കളിക്കുകയാണെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ച ശേഷം മതി ചോദ്യം ചെയ്യലെന്ന നിലപാടിലാണ് അന്വേഷണ സംഘം. എന്നാല്‍ നാദിര്‍ഷയെ ഇതുവരെ ചോദ്യം ചെയ്യാന്‍ കഴിയാത്തത് ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ക്കാന്‍ പ്രോസിക്യൂഷന്‍ ആയുധമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News