
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിരണ്ടില്‍ സംഗീത് ശിവന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ യോദ്ധ എന്ന ചിത്രത്തിലെ ‘പടകാളി’യുടെ വയലിന്‍ വെര്‍ഷന്‍ യൂട്യൂബില്‍ വൈറലാകുന്നു.
ഇന്നലെയാണ് ഒര്‍ഫിയോ ബാന്‍ഡ് തയ്യാറാക്കിയ ഗാനത്തിന്റെ വയലിന്‍ വെര്‍ഷന്‍ റിലീസ് ചെയ്തത്.
മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരങ്ങളാണ് വീഡിയോ കണ്ടത്
ബിച്ചു തിരുമലയുടെ വരികള്‍ക്ക് എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ യഥാര്‍ത്ഥ ഗാനം കെ.ജെ യേശുദാസും, എം.ജി ശ്രീകുമാറുമാണ് ആലപിച്ചത്.
മോഹന്‍ലാലും ജഗതി ശ്രീകുമാറും മത്സരിച്ച് അഭിനയിച്ച ഗാനം ഇരുപത്തിയഞ്ച് വര്‍ഷത്തിനു ശേഷം പുനസൃഷ്ടിക്കപ്പെട്ടപ്പോള്‍ സംഗീത മാന്ത്രികന്‍ ഏ.ആര്‍ റഹ്മാന്റെയും മോഹന്‍ലാലിന്റെയും ആരാധകരില്‍ വലിയ ആവേശമാണ് ഇതുണ്ടാക്കിയത്.
സിനിമയ്ക്ക് ബോക്സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കാനായില്ലെങ്കിലും ചിത്രത്തിലെ ഡയലോഗുകളും പാട്ടുകളും ഇന്നും ഏവരും മനസ്സില്‍ കൊണ്ടുനടക്കുന്നതാണ്.
കാവിലെ പാട്ടു മത്സരത്തിന് കാണാമെന്ന ഡയലോഗ് ഇന്നും നാട്ടിന്‍പുറങ്ങളില്‍ സജീവമായി നിലനില്‍ക്കുമ്പോള്‍ തന്നെയാണ് അതേ മത്സരപ്പാട്ട് വയലിനിന്‍ പുനരാവിഷ്‌കരിക്കപ്പെട്ടത്.
ഒര്‍ഫിയോ ബാന്‍ഡിനു വേണ്ടി ഫൈസല്‍ റാസിയാണ് വീഡിയോ സോംഗിന്റെ സംവിധാനം നിര്‍വ്വഹിച്ചത്. റോബിന്‍ തോമസ്, കാരോള്‍ ജോര്‍ജ്, ഫ്രാന്‍സിസ് സേവ്യര്‍, ഹെറാള്‍ഡ് ആന്റണി, മരിയ ബിനോയ്, റെക്സ് ഐസക് എന്നിവരാണ് അണിയറ ശില്‍പികള്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here