വീട്ടമ്മയുടെ പീഡന ദൃശ്യങ്ങള്‍ യുവാവ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു; പണി കിട്ടിയത് ഇരട്ട സഹോദരിക്ക്; നട്ടം തിരിഞ്ഞ് പൊലീസ്

വീട്ടമ്മയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ യുവാവ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതോടെ വീട്ടമ്മയേക്കാള്‍ ബുദ്ധിമുട്ടിലായത് അവരുടെ ഇരട്ട സഹോദരി. കാഴ്ചിയല്‍ ഒരുപോലെയിരിക്കുന്നതിനാല്‍ , നിരപരാധിയായിട്ടും അപമാനം പേറേണ്ടി വന്നു ഇവര്‍ക്ക്.

സംഭവത്തില്‍ പ്രതി അറസ്റ്റിലായി. രാജാക്കാട് സ്വദേശി ലിനുവാണ് അടിമാലി പൊലീസിന്റെ പിടിയിലായത്. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയായിരുന്ന വീട്ടമ്മയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ലിനു എന്ന 23 കാരനാണ് പിടിയിലായത്.

ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വീട്ടമ്മ പരാതി നല്‍കുകയായിരുന്നു.തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

സംഭവം നാട്ടിലറിഞ്ഞതോടെ തമിഴ്നാട്ടിലേക്ക് കടന്ന ലിനുവിനെ കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞ് ബന്ധുക്കളുടെ സഹായത്തോടെ വിളിച്ച് വരുത്തിയായിരുന്നു അറസ്റ്റ്.

അടിമാലിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ ജോലിക്കാരിയായ വീട്ടമ്മയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രതി വശത്താക്കുകയായിരുന്നു.

ദൃശ്യങ്ങള്‍ പകര്‍ത്താനും പ്രചരിപ്പിക്കാനും ഉപയോഗിച്ച മൊബൈല്‍ഫോണ്‍ തമിഴ്നാട് സ്വദേശിക്ക് കൈമാറിയെന്നാണ് പ്രതി മൊഴി നല്‍കിയിട്ടുള്ളത്. വീട്ടമ്മയെ ഏറെ നാളായി അറിയാമെന്നും പലയിടങ്ങളില്‍ തങ്ങള്‍ ഒരുമിച്ച് താമസിച്ചിട്ടുണ്ടെന്നുംപ്രതി മൊഴി നല്‍കി.

ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പീഡനത്തിനിരയായ യുവതിയുടെ ഇരട്ട സഹോദരിയും പൊലീസിന്റെ സഹായം തേടിയിരുന്നു.

കാഴ്ചയില്‍ ഒരുപോലെ ഇരിക്കുന്നതിനാല്‍ തനിക്കും കുടുംബത്തിനും അപമാനം കാരണം ആത്മഹത്യ ചെയ്യേണ്ട ഗതിയാണെന്ന് ചൂണ്ടിക്കാട്ടി, ദൃശ്യങ്ങള്‍ പിന്‍വലിക്കാന്‍ നടപടി എടുക്കണം എന്നാവശ്യപ്പെട്ടാണ് പൊലീസിനെ സമീപിച്ചത്.

ദൃശ്യങ്ങള്‍ പിന്‍വലിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്പ്പെട്ട്് പൊലീസ് ഫേസ്ബുക്ക് അധികൃതര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. നെടുങ്കണ്ടത്തെ ഹോട്ടലില്‍ തൊഴിലാളിയായ ലിനുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News