ജോലി ചെയ്യാത്ത എം എല്‍ എമാര്‍ക്ക് കൂലി എന്തിന്? നിയമം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അധ്യാപകര്‍ക്കും മാത്രമോ; ആഞ്ഞടിച്ച് കമല്‍ഹാസന്‍

ചെന്നൈ: ജോലി ചെയ്തില്ലെങ്കില്‍ പ്രതിഫലവുമില്ല എന്ന തത്വം റിസോര്‍ട്ടുകളില്‍ അഭയം തേടുന്ന നിയമസഭാ സാമാജികര്‍ക്കും ബാധകമല്ലേയെന്ന് നടന്‍ കമല്‍ഹാസന്‍.

‘പണിയെടുക്കാത്തവര്‍ക്ക് പ്രതിഫലമില്ലെന്ന തത്വം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണോ ബാധകം. റിസോര്‍ട്ടുകളില്‍ വിശ്രമിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് ഇത് ബാധകമല്ലേ’ എന്നാണ് കമല്‍ഹാസന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത്.

സമരത്തില്‍ പങ്കെടുക്കുന്ന അധ്യാപകരുടെയും മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ സമരം നടത്തുന്നത്

ഈ പശ്ചാത്തലത്തിലാണ് റിസോര്‍ട്ടുകളില്‍ അഭയം തേടുന്ന ജനപ്രതിനിധികള്‍ക്കെതിരെ കമല്‍ഹാസന്‍ പരോക്ഷ വിമര്‍ശനം നടത്തിയത്.

‘സമരത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് ബഹുമാനപ്പെട്ട കോടതി താക്കീത് നല്‍കിയിരിക്കുന്നു. സ്വന്തം പണിചെയ്യാതെ മാറി നില്‍ക്കുന്ന എംഎല്‍എമാര്‍ക്കും സമാനമായ താക്കീത് നല്‍കണമെന്ന ഞാന്‍ കോടതിയോട് അഭ്യര്‍ഥിക്കുകയാണ്’ കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിയ്ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here