യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ സന്യാസിനിക്കും രക്ഷയില്ല; ക്ഷേത്രത്തിനകത്തു വച്ച് സന്യാസിനിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി

മഥുരയില്‍ ക്ഷേത്രത്തിനകത്തു വച്ച് സന്യാസിനിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി.ബര്‍സാനയിലെ ശ്രീജി ക്ഷേത്രത്തില്‍ വച്ചാണ് 45 കാരിയായ സന്യാസിനി ബലാല്‍സംഗത്തിനിരയാക്കപ്പെട്ടത്.

ക്ഷേത്രത്തിനത്ത് ബാര്‍ക്കണിയില്‍ ഉറങ്ങുകയായിരുന്ന സന്യാസിനിയെ വാച്ച് മാനും മറ്റൊരാളും ചേര്‍ന്ന് ബലമായി പിടിച്ചു കൊണ്ടുപോയി ബലാല്‍സംഗത്തിരയാക്കുകയായിരുന്നു.

ഈ മാസം 11 നായിരുന്നു സംഭവം

യുവതിയെ വൈദ്യപരിശോധന നടത്തിയ ശേഷം ആശുപത്രിയിലേക്ക് മാറ്റിയതായി ബര്‍സാന പൊലീസ് സുപ്രണ്ട് ആദിത്യകുമാര്‍ ശുക്‌ള പറഞ്ഞു.

സംഭവം നടന്ന് മൂന്നാം ദിവസം താന്‍ പൊലീസിനെ സമീപിച്ചിരുന്നുവെങ്കിലും പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചുവെന്ന് യുവതി പരാതിപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News