‘മാഡം’ കുടുങ്ങുന്നു; മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് കാവ്യ; അറസ്റ്റിന് സാധ്യതയെന്ന് ജാമ്യാപേക്ഷയില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ള മുഖേനെയാണ് മുന്‍കൂര്‍ജാമ്യത്തിന് അപേക്ഷിച്ചത്. അറസ്റ്റിന് സാധ്യതയെന്ന് കാവ്യ ജാമ്യാപേക്ഷയില്‍ പറയുന്നു. മുന്‍കൂര്‍ജാമ്യപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.

പള്‍സര്‍ സുനി കീഴടങ്ങുന്നതിന്റെ തലേ ദിവസം കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിന് തെളിവ് ലഭിച്ചിരുന്നു കീഴടങ്ങുന്നതിന്റെ തലേ ദിവസം ലക്ഷ്യയില്‍ എത്തിയിരുന്നെന്നും ലക്ഷ്യയുടെ വിസിറ്റിങ്ങ് കാര്‍ഡ് വാങ്ങിയിരുന്നെന്നുമാണ് വിവരങ്ങള്‍.

കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനിയെത്തിയതിന്റെ ദൃശ്യങ്ങള്‍ മുന്‍പ് പൊലീസിന് ലഭിച്ചിരുന്നു. സമീപത്തെ കടയില്‍ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ്് പൊലീസിന് ദൃശ്യങ്ങള്‍
ലഭിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ‘മാഡം’ നടി കാവ്യ മാധവനാണെന്ന് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ‘എന്റെ മാഡം കാവ്യ തന്നെയാണ്’ എന്ന മറുപടിയാണ് സുനി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News