നാട്ടിലിറങ്ങി മേജര്‍ കളിക്കാന്‍ നോക്കി; മേജര്‍ രവിയുടെ സഹോദരന്‍ കണ്ണന്‍ പട്ടാമ്പി അറസ്റ്റില്‍

വാട്ടര്‍ അതോറിറ്റി ജീവനക്കാരനെയും ദമ്പതികളെയും ഓടിച്ചിട്ടു മര്‍ദ്ദിച്ച സംഭവത്തില്‍ ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരന്‍ കണ്ണന്‍ പട്ടാമ്പി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍.

പെരുമ്പിലാവ് പട്ടാമ്പി റോഡില്‍ പൊട്ടിയ പൈപ്പ് നന്നക്കുന്നതിനിടെ പ്രദേശത്തെ ഗതാഗതം ഒറ്റ വരിയായി ക്രമീകരിച്ചിരുന്നു. ഒരു ദിശയിലോക്കുള്ള വാഹനങ്ങള്‍ തടഞ്ഞ ജല അതോറിറ്റി ജീവനക്കാരന്‍ മാര്‍ട്ടിനെതിരെയാണ് ആദ്യം ആക്രമണം ഉണ്ടായത്.

തൃശൂരിലേക്ക് വന്ന കണ്ണന്‍ പട്ടാമ്പി ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞിട്ടതില്‍ പ്രകോപിതരായാണ് സംഘം ജീവനക്കാരനെ മര്‍ദ്ദിച്ചത്. രക്ഷപെടാന്‍ ജീവനുമായി ഓടിയ മാര്‍ട്ടിനെ കണ്ണന്‍ പട്ടാമ്പി പിന്നാലെയെത്തിയും മര്‍ദ്ദനം തുടര്‍ന്നു.

ഇയാള്‍ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതോടെയാണ് ഇറക്കി വിടാന്‍ ആവശ്യപ്പെട്ട് വീട്ടുകാര്‍ക്കും മര്‍ദ്ദനമേറ്റത്. വീട്ടിലെ ട്യൂബ് ലൈറ്റുകളും മീറ്റര്‍ ബോര്‍ഡും സംഘം അടിച്ചു തകര്‍ത്തു.

പോലീസ് എത്തിയതിനി പിന്നാലെ സ്ഥലത്തു നിന്ന് മുങ്ങിയ കണ്ണനും കൂട്ടരും ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം സംഘടിപ്പിച്ച ശേഷമാണ് കുന്നംകുളം പോലീസ് സ്‌റ്റേഷനിലാ ഹാജരായത്. ആഴ്ച്ചയിലൊരിക്കല്‍ സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയില്‍ പോലീസ് മൂന്നു പേരെയും ജാമ്യത്തില്‍ വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News