‘മാഡവും അഴിക്കുള്ളിലേക്കോ; മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റ് മുന്നില്‍ കണ്ട്

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ‘മാഡം’ നടി കാവ്യ മാധവന്‍ അറസ്റ്റിലാകാന്‍ സാധ്യത.
അങ്ങനെ സംഭവിച്ചാല്‍ ദിലീപിനൊപ്പം കാവ്യയും ജയിലിലാകും.

ഇത് മുന്നില്‍ കണ്ടാണ് ഇന്നു തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ സുനിയെ അറിയില്ലെന്ന കാവ്യാമാധവന്റെ മൊഴി പച്ചക്കള്ളമാണെന്നും തെളിഞ്ഞിരുന്നു. തന്നെ അറിയില്ലെന്ന് കാവ്യ മാധവന്‍ പറയുന്നത് കള്ളമാണെന്ന് സുനി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

പലപ്പോഴായി കാവ്യ തനിക്ക് പണം തന്നിട്ടുണ്ടെന്നും സുനി പറഞ്ഞിരുന്നു. സുനി കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാവ്യയുടെ ഉടമസ്ഥതയിലുളള ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തില്‍ പള്‍സര്‍ സുനി എത്തിയിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News