മൈനസ് ഒന്നും മൈനസ് ഒന്നും കൂട്ടിയാല്‍ പൂജ്യമെന്ന് ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രി; അധ്യാപികയെ ക്ലാസില്‍ കയറി അപമാനിച്ച് മന്ത്രി അരവിന്ദ് പാണ്ഡെ

ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മിന്നല്‍ പരിശോധനയ്‌ക്കെത്തിയ വിദ്യാഭ്യാസമന്ത്രി അരവിന്ദ് പാണ്ഡെയാണ് പുതിയ കണക്കുകൂട്ടലുകള്‍ അധ്യാപികയെ പഠിപ്പിച്ചത്.

മന്ത്രി ചോദിച്ച ചോദ്യങ്ങള്‍ക്ക് ടീച്ചര്‍ നല്‍കിയ ഉത്തരം തെറ്റാണെന്ന് വാദിച്ച് മന്ത്രി ടീച്ചറെ ശകാരിക്കുകയും ചെയ്തു.നെഗറ്റീവും നെഗറ്റീവും തമ്മില്‍ കൂട്ടിയാല്‍ കിട്ടുന്ന ഉത്തരം എന്തായിരിക്കുമെന്നായിരുന്നു കണക്ക് ടീച്ചറോട് മന്ത്രിയുടെ ആദ്യ ചോദ്യം.

നെഗറ്റീവ് എന്ന് ടീച്ചര്‍ മറുപടി നല്‍കിയപ്പോള്‍ നെഗറ്റീവും നെഗറ്റീവും ചേര്‍ന്നാല്‍ പോസിറ്റീവാണെന്നായി മന്ത്രിയുടെ വാദം.
മൈനസ് ഒന്നും മൈനസ് ഒന്നും കൂട്ടിയാല്‍ എന്തായിരിക്കുമെന്നി അധ്യാപികയോട് മന്ത്രിയുടെ അടുത്ത ചോദ്യം.

മൈനസ് 2 എന്ന് അവര്‍ ഉത്തരം പറഞ്ഞെങ്കിലും പൂജ്യം ആണെന്നായിരുന്നു മന്ത്രിയുടെ വാദം. ഉത്തരം സമര്‍ഥിക്കാന്‍ അധ്യാപിക ശ്രമിച്ചെങ്കിലും ബിരുദധാരിയായ മന്ത്രി സ്വന്തം വാദത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

വിദ്യാര്‍ഥികളുടെ മുന്നില്‍ അധ്യാപികയെ അപമാനിക്കുന്ന മന്ത്രിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വീഡിയോ പുറത്തുവന്നതോടെ മന്ത്രിക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.

അരവിന്ദ് പാണ്ഡെ മാപ്പ് പറയണമെന്നാണ് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടു. നല്ല ഉദ്ദേശത്തോടെയാണ് സ്‌കൂള്‍ സന്ദര്‍ശിച്ചതെന്നും സ്‌കൂളുകളിലെ
ഇപ്പോഴത്തെ പ്രവര്‍ത്തന ശൈലിയില്‍ തനിക്ക് അതൃപ്തി ഉണ്ടെന്നും മന്ത്രി അരവിന്ദ പാണ്ഡെ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു.

എന്നാല്‍ തനിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ചോ അധ്യാപികയെ അപമാനിച്ചതിനെക്കുറിച്ചൊ പ്രതികരിക്കാന്‍ മന്ത്രി തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News