വാഹനമുപയോഗിക്കുന്നവര്‍ പാവപ്പെട്ടവരല്ല; പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെ ന്യായീകരിച്ച് കണ്ണന്താനം

തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ് ന്യായീകരിച്ച് കണ്ണന്താനം .വാഹനമുപയോഗിക്കുന്നവര്‍ പാവപ്പെട്ടവരല്ല . വിലവര്‍ദ്ധനവ് സര്‍ക്കാരിന്റെ മനപ്പൂര്‍വ്വമുള്ള തീരുമാനമാണ്.

ഇതിലൂടെ കിട്ടുന്ന നികുതി ഉപയോഗിച്ച് രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് വീടും ശൗചാലയവും നിര്‍മ്മിക്കുന്നതിനാണെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു

ബിജെപി സംസ്ഥാന കാര്യാലയം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അല്‍ഫോണസ് കണ്ണന്താനം.പെട്രോളും ഡീസലും ഉപയോഗിക്കുന്നത് വാഹനമുള്ളവരാണ്.

രാജ്യത്ത് 67 ശതമാനം ആള്‍ക്കാര്‍ വീടും ശൗചാലയവും ഇല്ലാതെ കഴിയുമ്പോള്‍ അവര്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കുക. വീട് നിര്‍മ്മിക്കുക, ദേശീയപാതകള്‍ നിര്‍മ്മിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം സര്‍ക്കാരിന് കോടിക്കണക്കിന് പണം ആവശ്യമുണ്ട്.

ഈ പണം സമാഹരിക്കാനാണ് വില വര്‍ദ്ധനവുകള്‍ എന്നും കണ്ണന്താനം പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News