250 ലേറെ ക്രിമിനല്‍കേസില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി പൊലീസിന്‍റെ വലയിലായി

തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി എറണാകുളം ബിജു തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ പിടിയിലായി. തമി‍ഴ്നാട് തക്കലക്കടുത്ത് വെച്ചാണ് ഇയാള്‍ പിടിയിലായത് .ഇയാളോടൊപ്പം രണ്ട് സഹായികള്‍ കൂടി പിടിയിലായതായി വിവരമുണ്ട് .

രക്ഷപ്പെട്ടത് ഇങ്ങനെ

കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ബിജു ജീവപര്യന്ത തടവുകാരനായിരിക്കെയാണ് നെയ്യാറ്റിൻകര കോടതിക്ക് സമീപത്ത് നിന്ന് പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത് .മറ്റൊരു കേസിന്‍റെ വിചാരണക്കായി കോടതിയില്‍ ഹാജരക്കവെയാണ് സംഭവം ഉണ്ടായത് .

ബിജുവിന്‍റെ സംഘത്തില്‍ പെട്ട പറക്കുംതളിക ബൈജുവിന്‍റെ കൂടെയാണ് രക്ഷപ്പെട്ടത് . 250 ലേറെ ക്രിമിനല്‍കേസില്‍ പ്രതിയായ ഇയാളെ ഉടന്‍ കേരളാ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News