നല്ല സൂര്യപ്രകാശത്തിൽ പോലും കണ്ണടച്ച് ഇരുട്ടാക്കുന്ന പ്രവണത മാധ്യമങ്ങള്‍ക്ക് നല്ലതല്ല; മുഖ്യമന്ത്രി പിണറായി

കോ‍ഴിക്കോട്: നല്ല സൂര്യപ്രകാശത്തിൽ പോലും കണ്ണടച്ച് ഇരുട്ടാക്കുന്ന പ്രവണത ദേശീയ മാധ്യമങ്ങളിൽ കൂടി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. DYFI അവതരിപ്പിച്ച തെരുവ് നാടകം ആക്രമണമായി ചിത്രീകരിച്ച ചാനൽ രാജ്യത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചില മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും പ്രത്യേക അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നോ എന്ന് സംശയിക്കുന്നതായും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സുപ്രഭാതം ദിനപത്രത്തിന്റെ മൂന്നാം വാർഷികം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മാധ്യമങ്ങള്‍ക്കിടയിലെ മത്സരം

മികച്ച പത്രാധിപന്മാരുടെ എണ്ണം കുറയുന്നു. മത്സരത്തിനിടക്ക് ധൃതിയിൽ വാർത്ത കൊടുത്ത് വസ്തുത അന്വേഷിക്കുന്നില്ല. എഡിറ്റിംഗിന് വിധേയമാകാത്ത വാർത്തകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ നിസാരമല്ലെന്നും പിണറായി ഓർമ്മപ്പെടുത്തി.

രോഹിംഗ്യൻ വിഷയത്തിൽ മ്യാന്മർ സർക്കാരിനൊപ്പം നിൽക്കുന്ന മാധ്യമങ്ങളുണ്ട്. രോഹിങ്ക്യക്കാരെ തിരിച്ചയച്ചാലേ സമാധാനം ലഭിക്കു എന്ന തരത്തിലാണ് ഇവരുടെ ഇടപെടൽ.

ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്തം മാധ്യമങ്ങൾക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമ സ്ഥാപനങ്ങൾ വർദ്ധിച്ചതോടെ മാധ്യമ പ്രവർത്തകരുടെ എണ്ണവും കൂടുന്നുണ്ട്. മാധ്യമ പ്രവർത്തകരുടെ ക്ഷേമം പ്രധാനമാണ്. സർക്കാർ ഇത് ഗൗരവത്തോടെ കാണുന്നു. ചില സ്ഥാപനങ്ങളിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

സമസ്ത കേരളത്തിലെ സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന സംഘടനയാണെന്നും സുപ്രഭാതം മൂന്നാം വാർഷികം ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News