
റയല്‍ മാഡ്രിഡിന്‍റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റെണാള്‍ഡോയുടെ ഗാരേജിലേക്ക് പുതിയ അതിഥിയെത്തി. സൂപ്പര്‍ കാറുകളില്‍ മുന്‍നിരയിലുള്ള ഇറ്റാലിയന്‍ കമ്പനിയായ ഫെറാരിയുടെ F12 TD മോഡലാണ് ക്രിസ്റ്റിയാനോ സ്വന്തമാക്കിയത്.
ഈമോഡലിന്‍റെ 799 എണ്ണം മാത്രമാണ് ഫെറാരി പുറത്തിറക്കിയിട്ടുള്ളത്. മൂന്നര ലക്ഷം ബ്രിട്ടീഷ്പൗണ്ടാണ് (ഏകദേശം 3 കോടി രൂപ) ഇതിന്‍റെ വില. 770 ബിഎച്ച്പി പവറും 705 എന്‍എം ടോര്‍ക്കുമേകുന്ന 6.3 ലിറ്റര്‍ എന്‍ജിനാണ് ഫറാരിയുടെ ഈ മോഡലിന് കരുത്തേകുന്നത്.
2.9 സെക്കന്‍ഡിലെ അത്ഭുതം
ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. മണിക്കൂറില്‍ പരമാവധി 340 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ഈ കാറിന് കഴിയും. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ വേഗരാജാവിന് 2.9 സെക്കന്‍ഡ് സമയം മാത്രം മതി.
തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഫെരാരിയുടെ പുതിയ മോഡല്‍ സ്വന്തമാക്കിയ വിവരം റോണോ ആരാധകരെ അറിയിച്ചത്.
റോള്‍സ് റോയ്സ് ഗോസ്റ്റ്, ബുഗാട്ടിവെയ്റോണ്‍, ബെന്‍റെലി ജിടി സ്പീഡ്, ആസ്റ്റര്‍ മാര്‍ട്ടിന്‍ ഡിബി 9, മാസെരാട്ടി ഗ്രാന്‍ കാബ്രിയൊ, ലംബോര്‍ഗിനി അവന്‍റഡോര്‍ തുടങ്ങിയ പ്രീമിയംകാറുകളും ക്രിസ്റ്റ്യാനോയ്ക്കുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here