ജയസൂര്യയ്ക്കെതിരായ അന്വേഷണം പൂര്‍ത്തിയായി; താരത്തിന്‍റെ വിധി ഉടന്‍ അറിയാം

കൊച്ചി:  സിനിമാ നടൻ ജയസൂര്യ കായൽ പുറമ്പോക്ക് കയ്യേറിയെന്ന പരാതിയിൽ വിജിലൻസ് നടത്തിവന്നിരുന്ന അന്വേഷണം പൂർത്തിയായി.

ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. ഇതുസംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന വിജിലൻസ് ഡയറക്ടർ ലോക് നാഥ് ബെഹറയ്ക്ക് 30 ദിവസത്തിനകം കൈമാറും.

ഒന്നരവർഷം മുമ്പാണ് എറണാകുളം സ്വദേശി ഗിരീഷ് ബാബു ജയസൂര്യ കായൽ കൈയേറി എന്ന പരാതിയുമായി വിജിലൻസിനെ സമീപിച്ചത്.

തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുവാൻ ഉത്തരവിടുകയായിരുന്നു .

ജയസൂര്യയും പ്രതി

കൊച്ചി കോർപറേഷൻ മുൻ സെക്രട്ടറിയും, മുൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ. എം ജോർജ് , സിനിമ താരം ജയസൂര്യ എന്നിവരെ ഒന്നു മുതൽ 3 വരെ പ്രതികളാക്കി F. I. R രജിസ്റ്റർ ചെയ്താണ് അന്വേഷണം നടത്തിയത്.

ജയസൂര്യ ചിലവന്നൂർ കായൽ പുറമ്പോക്ക് കയ്യേറി നിർമ്മാണം നടത്തിയെന്നും തീരദേശ പരിപാലന സംരക്ഷണനിയമവും മുനിസിപ്പൽ കെട്ടിട നിർമ്മാണ ചട്ടവും ലംഘിച്ചാണ് നിർമാണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാരൻ ഹർജി ഫയൽ ചെയ്തിരുന്നത്.

ഒന്നരവർഷം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് കാണിച്ച് ഹർജിക്കാരൻ വീണ്ടും മൂവാറ്റുപുഴ വിജിലൻസ് കോടതിയെ സമീപിച്ചു . ഇതേതുടർന്ന് കേസിന്റെ അന്വേഷണം സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകുവാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.

തുടർന്നാണ് കേസിലെ അന്വേഷണം പൂർത്തിയായതായുള്ള റിപ്പോർട്ട് എറണാകുളം വിജിലൻസ് യൂണിറ്റ് ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News