പ്രശസ്തമായ ആർ കെ സ്റ്റുഡിയോയിൽ വൻ തീപിടുത്തം

മുംബൈ: മുംബൈയിലെ പ്രശസ്തമായ ആർ കെ സ്റ്റുഡിയോയിൽ തീ പിടിത്തം. തീപിടിത്തത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് ഉച്ച കഴിഞ്ഞാണ് തീ പിടുത്തമുണ്ടായത്. മുൻ കാല ബോളിവുഡ് താരം രാജ് കപൂർ 1948 ൽ ആണ് ചെമ്പൂരിൽ ഈ സ്റ്റുഡിയോ സ്ഥാപിച്ചത്. സോണി ടെലിവിഷന്റെ സെറ്റിലായിരുന്നു തീ പിടിത്തമുണ്ടായത്.

വലിയ അപകടം ഒഴിവാക്കി

ശനിയാഴ്ച അവധി ദിവസമായതിനാൽ സെറ്റിൽ അണിയറ പ്രവർത്തകർ ഉണ്ടാകാതിരുന്നത് വലിയ അപകടം ഒഴിവാക്കി.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം . തിരക്കേറിയ ഈ പ്രദേശത്തെ ഗതാഗതം പൂർണമായി സ്തംഭിച്ചു.
കപൂർ കുടുംബങ്ങളായ ഋഷി കപൂർ, രൺധീർ കപൂർ, രൺബീർ കപൂർ തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥിതി ഗതികൾ നിയന്ത്രിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here