കേരളത്തില്‍ എന്നെത്തും; ഫാദര്‍ ടോം ഉ‍ഴുന്നാലിലിന്‍റെ പ്രതികരണം

വത്തിക്കാന്‍ സിറ്റി : പത്ത് ദിവസത്തിനകം കേരളത്തിലെത്തുമെന്ന് ഭീകരരില്‍ നിന്നും മോചിതനായ ഫാദര്‍. ടോം ഉഴുന്നാലില്‍. പാസ്‌പോര്‍ട്ട് ഇല്ലാത്തതാണ് മുഖ്യപ്രശ്‌നം. ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

മോചനദ്രവ്യം

എന്തിനാണ് തന്നെ തട്ടിക്കൊണ്ട് പോയതെന്ന് അറിയില്ല. അവര്‍ പറഞ്ഞതുമില്ല. മോചനദ്രവ്യം ചോദിക്കാന്‍ പദ്ധതിയിട്ടത് പിന്നീട്, എന്നാല്‍ പണം നല്‍കിയതായി അറിയില്ല.

ശരീരം മെലിഞ്ഞത് പ്രമേഹം കൊണ്ടാണ്; ഭക്ഷണത്തിന്റെ കുറവ് ആയിരുന്നില്ല. മോചനത്തിനായി ഇടപെട്ട എല്ലാവര്‍ക്കും നന്ദിയെന്നും ഫാദര്‍ ടോം ഉഴുന്നാലില്‍ പറഞ്ഞു.

യെമനില്‍ ഭീകരരുടെ താവളത്തില്‍നിന്ന് 18 മാസത്തെ തടവിനുശേഷം വത്തിക്കാനില്‍ എത്തിയ ടോം, സലേഷ്യന്‍ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News