അഴിമതി കേസില്‍ ജി മാധവന്‍നായര്‍ ഹാജരാകണമെന്ന് സി ബി ഐ കോടതി

ദില്ലി:  ആന്‍ട്രിക്‌സ് ദേവാസ് അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍നായര്‍ ഹാജരാകണമെന്ന് കോടതി. ഡിസംബര്‍ 23ന് കോടതിയില്‍ ഹാജരാകണമെന്ന് കാണിച്ചാണ് കോടതി നോട്ടീസയച്ചത്.

സിബിഐ പ്രത്യേക കോടതി ജഡ്ജി വീരേന്ദര്‍ കുമാര്‍ ഗോയലാണ് ഉത്തരവിട്ടത്.

ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്‌ടര്‍ കെ. ആര്‍ ശ്രീധരമൂര്‍ത്തി, ബഹിരാകാശ വകുപ്പ് മുന്‍ അഡീഷണല്‍ സെക്രട്ടറി വീണ, ഐഎസ്ആര്‍ഒ മുന്‍ ഡയറക്ടര്‍ എ ബാസ്‌കര റാവു എന്നിവര്‍ക്കും നോട്ടീസയച്ചിട്ടുണ്ട്.

സിബിഐ നിലപാട്

ഇവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവാമെന്ന് സി.ബി.ഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി(കുറ്റകരമായ ഗൂഢാലോചന), 420 (വഞ്ചന) എന്നീ വകുപ്പുകള്‍, അഴിമതിനിരോധന നിയമം എന്നിവപ്രകാരമാണു കേസെടുത്തിരുന്നത്.

578 കോടിയുടെ അഴിമതി , ഐഎസ് ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനും ബംഗളൂരു ആസ്ഥാനമായ ദേവാസ് മള്‍ട്ടീമീഡിയയും തമ്മിലുണ്ടാക്കിയ കരാറില്‍ നടന്നതായാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here