പി ടി ഭാസ്ക്കരപണിക്കര്‍ ബാലസാഹിത്യ പുരസ്ക്കാരം കെ രാജേന്ദ്രന്‍റെ “ആര്‍ സി സിയിലെ അത്ഭുത കുട്ടികള്‍” എന്ന കൃതിക്ക്

കേരള ബാലസാഹിത്യ സമിതിയുടെ പി ടി ഭാസ്ക്കരപണിക്കര്‍ ബാലസാഹിത്യ പുരസ്ക്കാരം കെ രാജേന്ദ്രന്‍റെ “ആര്‍ സി സിയിലെ അത്ഭുത കുട്ടികള്‍” എന്ന കൃതിക്ക്.5000 രീപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്ക്കാരം ഈ മാസം 23 ന് കൊടുങ്ങല്ലൂരില്‍ സമ്മാനിക്കും.

പുരസ്കാരങ്ങള്‍

ഈ വര്‍ഷത്തെ ഭീമാ ബാലസാഹിത്യ പുരസ്ക്കാരത്തിനും”ആര്‍ സി സിയിലെ അത്ഭുത കുട്ടികള്‍” അര്‍ഹമായിരുന്നു.
മികച്ച ബാല ശാസ്ത്രസാഹിത്യ പുരസ്ക്കാരത്തിന് അംബുജം കടമ്പൂരിന്‍റെ ‘മാളവികയുടെ മയില്‍ പീലികള്‍’ എന്ന പുസ്തകവും ഐ.ആര്‍.കൃഷ്ണന്‍ മേത്തല എന്‍ഡോവ്മെന്‍റ് പുരസ്ക്കാരത്തിന് ആര്‍.ജീവനിയുടെ “പീവിന്‍റെ കാര്യങ്ങള്‍” എന്ന പുസ്തകവുംഅര്‍ഹമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here