പ്രതിഷേധങ്ങള്‍ക്കിടെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും; ഉത്ഘാടനം നടത്തി മോദി ജന്മദിനമാഘോഷിക്കും

ദില്ലി: പ്രതിഷേധങ്ങള്‍ക്കിടെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും.നര്‍മ്മദാ തീരത്തെ പ്രദേശവാസികളുടെയും കടുത്ത എതിര്‍പ്പ് മറികടന്നാണ് അണക്കെട്ടിന്റെ ഉയരം വര്‍ദ്ധിപ്പിച്ചത്.

സര്‍ദാര്‍ സരോവര്‍ ഉദ്ഘാടനം ചെയതാണ് പ്രധാനമന്ത്രി 67ാം ജന്മദിനം ആഘോഷിക്കുന്നത്.
122 മീറ്ററില്‍ നിന്നും 138 മീറ്ററായി ഉയരം വര്‍ദ്ധിപ്പിച്ച സര്‍ദാര്‍ സരോവര്‍ അണക്കെട്ട് രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ കടുത്ത ആശങ്കയിലാണ് നര്‍മ്മദാ തീരത്തെ ജനങ്ങള്‍.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാതെ കുടിയൊഴിപ്പിക്കപ്പെട്ട നാല്‍പ്പതിനായിരം കുടുംബങ്ങളാണ് നര്‍മ്മദാ തീരത്തുള്ളത്.വെള്ളപ്പൊക്ക ഭീഷണിയിലാണ് മധ്യപ്രദേശിലെ 192 ഗ്രാമങ്ങള്‍.

പ്രതിഷേധം ശക്തം

ഷട്ടറുകള്‍ അടച്ചതിനാല്‍ ജലനിരപ്പ് ഉയര്‍ന്നതോടെ രാജ്ഘട്ട് നിസാര്‍പൂര്‍ തുടങ്ങി നിരവധി ഗ്രാമങ്ങള്‍ ഇതിനോടകം തന്നെ വെള്ളത്തിലായികഴിഞ്ഞു.വീടുകള്‍ ഒഴിഞ്ഞ പോകില്ലെന്ന തീരുമാനത്തില്‍ ഉറച്ച് നിന്ന് പ്രതിഷേധം തുടരുകയാണ് ജനങ്ങള്‍.

മേധാ പട്കറുടെ നേതൃത്വത്തിലുള്ള നര്‍മ്മദാ ബച്ചാവോ ആന്തോളന്‍ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.ശിലാസ്ഥാപനം കഴിഞ്ഞ് ആറ് പതിറ്റാണ്ടിനു ശേഷമാണ് സര്‍ദാര്‍ സരോവര്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നത്.

1961 ല്‍ ശിലാസ്ഥാപനം കഴിഞ്ഞ് 1987 ലാണ് അണക്കെട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.1996 ല്‍ സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചു.

നാല് വര്‍ഷത്തിനു ശേഷം സുപ്രീം കോടതി തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഉത്തരവിട്ടു.പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി വേണം അണക്കെട്ടിന്റെ ഉയരം വര്‍ദ്ധിപ്പിക്കുന്നതെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ ഈ നിര്‍ദ്ദേശം പാലിച്ചില്ലെന്നാണ് നര്‍മ്മദാ ബച്ചാവോ ആന്തോളന്‍ ആരോപിക്കുന്നത്.ഉദ്ഘാടന ചടങ്ങ് വന്‍ പരിപാടിയാക്കി മാറ്റി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണ് ബി ജെ പി ഭരിക്കുന്ന ഗുജറാത്ത് സംസ്ഥാന സര്‍ക്കാര്‍.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 67 ാം ജന്മദിനമാണ് ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News