മാതാപിതാക്കളുടെ തര്‍ക്കം: ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

ജയ്പുർ:ജയ്പുരിലെ ബൻസ്വാരയിൽ മാതാപിതാക്കൾ വീട്ടിൽ പൂട്ടിയിട്ടു പോയ ഒന്നര വയസ്സുകാരി മരിച്ച നിലയിൽ. പരസ്പരം വ‍ഴക്കിട്ട മാതാപിതാക്കള്‍ വീട് പൂട്ടി പുറത്ത് പോവുകയായിരുന്നു.

സംഭവം നടന്നതിങ്ങനെ

വെള്ളിയാ‍ഴ്ചയാണ് സംഭവം നടന്നത് എന്നാല്‍ സംഭവം ഇന്നലെ വൈകിയാണ് പുറത്തറിഞ്ഞത്.വീടിനകത്തു നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് പ്രദേശത്തെ ഒരു അംഗൻവാടി ജീവനക്കാരൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് എത്തും മുൻപേ കുഞ്ഞിന്റെ മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News