ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി

കൊച്ചി: ഫോര്‍ട്ട് കൊച്ചിക്ക് സമീപമാണ് മത്സ്യബന്ധന ബോട്ട് മുങ്ങിയത്. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയായിരുന്നു സംഭവം. ബോട്ടിലുണ്ടായിരുന്ന പത്ത് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി.

രക്ഷാപ്രവര്‍ത്തനം

മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. കന്യാകുമാരി സ്വദേശികളാണ് രക്ഷപ്പെട്ട എല്ലാവരും.

കടല്‍ തീരത്തിന് വളരെ അടുത്ത് അപകടം സംഭവിച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. തൊഴിലാളികളെയെല്ലം രക്ഷപ്പെടുത്തിയതായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here