
കൊച്ചി: നടിയെ ആക്രമിക്കാനും അത് പിഴവില്ലാതെ നടപ്പാക്കാനും കരുനീക്കിയത് ദിലീപാണെന്ന് അന്വേഷണസംഘം. ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് നടി എതിര്‍ത്താല്‍ തുടര്‍ന്ന് എന്ത് ചെയ്യണമെന്നും സുനില്‍കുമാറിന് (പള്‍സര്‍ സുനി) കൃത്യമായ നിര്‍ദേശം നല്‍കിയത് ദിലീപാണെന്നും പൊലീസ് വ്യക്തമാക്കി.
അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ ദിലീപിന്റെ ജാമ്യാപേക്ഷയുടെ അന്തിമവാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ തെളിവുകള്‍ നിരത്തിയത്.
റിമാന്‍ഡ് നീട്ടി
അടച്ചിട്ട മുറിയിലായിരുന്നു കോടതിനടപടികള്‍. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന കുറ്റത്തിന് ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് 28 വരെ നീട്ടി. ശനിയാഴ്ചയായിരുന്നു റിമാന്‍ഡ് കാലാവധി തീരുന്ന ദിവസം.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താനും അത് ഏത് ദിശയില്‍ പിടിക്കണമെന്നും ദിലീപ് സുനില്‍കുമാറിന് നിര്‍ദേശം നല്‍കി. വിവാഹമോതിരത്തിന്റെയും നടിയുടെ കഴുത്തിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്താനും ആവശ്യപ്പെട്ടു.
ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞാല്‍ തുടര്‍ന്ന് എന്ത് ചെയ്യണമെന്നും പറഞ്ഞുകൊടുത്തു.
പിഴവില്ലാതെ നടിയെ ആക്രമിക്കുന്നതും ദൃശ്യങ്ങള്‍”പകര്‍ത്തുന്നതുമടക്കം എല്ലാ കാര്യങ്ങളും സുനിയെ ബോധ്യപ്പെടുത്തിയ ദിലീപ്, സംഭവത്തിനുശേഷം സുനിയുമായി നേരിട്ട് ബന്ധപ്പെടാതിരിക്കാനും ശ്രദ്ധിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷ അന്വേഷണ സംഘത്തിന് മുമ്പില്‍ ഇന്ന് ഹാജരാകും. രാവിലെ ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസം നാദിര്‍ഷയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു .
രാവിലെ 10 ന് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകാനാണ് നാദിര്‍ഷയോട് ആവശ്യപ്പെട്ടരിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണ സംഘം നാദിര്‍ഷയ്ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു.
ചോദ്യം ചെയ്യല്‍ ഇങ്ങനെ
അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാര്‍ സി ഐ യുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം വ്യാഴാഴ്ച നാദിര്‍ഷ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരായിരുന്നു.
എന്നാല്‍ ആരോഗ്യ നില തൃപ്തികരമാല്ലാത്തതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് നാദിര്‍ഷയോട് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടരിക്കുന്നത്.
നാദിര്‍ഷ നേരത്തെ നല്‍കിയ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ സംബന്ധിച്ച് പൊലീസ് വിശദമായി ചോദിച്ചറിയും. ശാസ്ത്രീയ തെളിവുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍.
ദിലീപിന്‍റെ നിര്‍ദ്ദേശ പ്രകാരം പണം നല്‍കിയതായി പള്‍സര്‍ സുനിയുടെ മൊഴി സംബന്ധിച്ചും വിശദീകരണം തേടും. ആദ്യം വട്ട ചോദ്യം ചെയ്യലിന് ശേഷമുള്ള നാദിര്‍ഷയുടെ കൂടിക്കാഴ്ചകളെ കുറിച്ചും അന്വേഷണ സംഘം ചോദിച്ചറിയും.
ലഭിക്കുന്ന വിവരങ്ങള്‍ തിങ്കളാഴ്ച മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ ധരിപ്പിക്കും . അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here