ഫാദര്‍ ഉ‍ഴുന്നാലിന് സ്റ്റോക്ക് ഹോം സിന്‍ഡ്രം?; ഫാദറിന് കേരളത്തിലേക്ക് വരാന്‍ തടസമെന്ത്?

ഐ എസ് ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ ഫാദര്‍ ഉ‍ഴുന്നാലിന് സ്റ്റോക്ക് ഹോം സിന്‍ഡ്രോംമോ .? നിരവധി പേര്‍ ഇൗ സംശയം ഉന്നയിച്ചെങ്കിലും, മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് ഇതില്‍ പ്രമുഖന്‍.

ഏറ്റ‍‍വും ഒടുവില്‍ വത്തിക്കാനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഭീകരരെ ആക്ഷേപിക്കാത്ത നടപടിയില്‍ സംശയം ബലപ്പെട്ടേക്കാം.ഭീകരര്‍ മോശമായി പെരുമാറിയില്ലെന്നും ഡയബറ്റിക്ക് രോഗിയായ തനിക്ക് ചികിത്സ ലഭ്യമാക്കിയെന്നും ഉ‍ഴുന്നാല്‍ പറഞ്ഞിരുന്നു.

ഇതിനിടെ ഫാദര്‍ ഉ‍ഴുന്നാലിന് കേരളത്തിലേക്ക് വരാനാകാത്തത് പാസ്പോര്‍ട്ട് ഇല്ലാത്തതിനാലാണ്.വൈകാതെ പാസ്പോര്‍ട്ട് ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അങ്ങനെയെങ്കില്‍ 10 ദിവസത്തിനകം കേരളത്തിലെത്താനാകുമെന്നും ഫാദര്‍ ഉ‍ഴുന്നാല്‍ വത്തിക്കാനില്‍ പറഞ്ഞു.

എന്താണ് സ്റ്റോക്ക്ഹോം സിന്‍ഡ്രോം?

ബന്ദിയാക്കുന്നവനോടോ തടവില്‍ ഇട്ട് പീഡിപ്പിച്ചവരോടൊ തോന്നുന്ന സ്നേഹം, അടുപ്പം,അനുഭാവം എന്നിവയെയാണ് സ്റ്റോക്ക് ഹോം സിന്‍ഡ്രോം എന്ന് പറയുന്നത്.1973 ലെ ഒരു ക്രൈം മാണ് പേരിനാധാരം.

സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ ഒരു ബാങ്കില്‍ നടന്ന കൊള്ളയെ തുടര്‍ന്ന് സ്ത്രീകളുള്‍പ്പടെ 4 പേരെ അക്രമി ബന്ദിയാക്കി.എന്നാല്‍ ബന്ദികള്‍ അക്രമിയോട് അനുഭാവം കാട്ടി.കോടതിയിലടക്കം ഇവര്‍ അക്രമിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

ബന്ദികളുടെ ഇൗ സങ്കീര്‍ണ സ്വഭാവത്തെ പഠിക്കാന്‍ നില്‍സ് ബെജെറോട്ട് എന്ന സ്വീഡന്‍ ക്രിമിനോളജിസ്റ്റിന്‍റെ സഹായം പോലീസ് തേടി. ഇതടക്കം സമാന സംഭവങ്ങള്‍ പഠിച്ച നില്‍സ് ബെജെറോട്ട് ആണ് സ്റ്റോക്ക് ഹോം സിന്‍ഡ്രം ത്തിന്‍റെ ലക്ഷണങ്ങള്‍ വിവക്ഷിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News