
തിരുവനന്തപുരം: NDA പാളയത്തില്‍ നിന്ന് BDJS അകലുന്നു.ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍റെ ജനരക്ഷായാത്രയുള്‍പ്പെടെ ബിജെപി സംഘടിപ്പിക്കുന്ന പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനും BDJS തീരുമാനിച്ചു.
വാഗ്ദാനങ്ങള്‍ നേടിയെടുക്കാന്‍ സമര്‍ദ്ദ തന്ത്രം ഉപയോഗിക്കാനും BDJS സംസ്ഥാന ഭാരവാഹിയോഗത്തില്‍ ധാരണയായി.
തെരഞ്ഞെടുപ്പ് സമയത്ത് BJP യും BDJS ഉം തമ്മിലുണ്ടാക്കിയ ധാരണകളും വാഗ്ദാനങ്ങളും പാലിക്കാത്ത, BJP യുടെ നടപടിയില്‍ ഏറെ നാളായി ശക്തമായ അമര്‍ഷത്തിലാണ് BDJS.
സ്ഥാനമാനങ്ങള്‍ ഇന്നും തരും, നാളെ തരാം എന്നിങ്ങനെയുള്ള ബിജെപി നേതാക്കളുടെ വാക്കുകളും ഇപ്പോള്‍ BDJS തള്ളിക്കളഞ്ഞിരിക്കുന്നു.
ഇനിയും തങ്ങളെ കബളിപ്പിച്ച് കറിവേപ്പിലയാക്കി,തങ്ങളുെട ശക്തി ഉപയോഗിച്ച് ബിജെപി വോട്ടിംഗ് ശതമാനം കൂട്ടാമെന്ന് കരുതേണ്ട എന്ന ഉറച്ച നിലപാടിലാണ് BDJS നേതൃത്വം. ഇതിന്‍റെ ഭാഗമായി BDJS കടുത്ത തീരുമാനങ്ങള്‍ എടുത്തിരിക്കുകയാണ്.
NDA പാളയത്തില്‍ നിന്ന് തല്‍ക്കാലം അകന്ന് നില്‍ക്കാമെന്ന തീരുമാനം കൈക്കൊണ്ട BDJS ,ബിജെപി സംഘടിപ്പിക്കുന്ന പരിപാടികളില്‍ സഹകരിക്കേണ്ട എന്ന ധാരണയിലും എത്തിയിരിക്കുന്നു.
ഒക്ടോബര്‍ 3ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷായാത്രയില്‍ നിന്ന് BDJS വിട്ടു നില്‍ക്കും.
വേങ്ങരയിലും നിസ്സഹകരണം
മലപ്പുറം വേങ്ങര ഉപതെരഞ്ഞെടുപ്പിലും BDJS നിസ്സഹകരണം തുടരും.മന്ത്രി അല്‍ഫോണ്‍സ്കണ്ണന്താനത്തിന് നല്‍കുന്ന സ്വീകരണചടങ്ങുകളും BDJS ബഹിഷ്കരിക്കും.
കൂടാതെ വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട സമര്‍ദ്ദ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ BDJS സംസ്ഥാന ഭാരവാഹികളുടെ യോഗവും ഉടന്‍ വിളിച്ചുചേര്‍ക്കുന്നുണ്ട്.
കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോള്‍ BDJS സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിക്ക് മന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് BDJS കരുതിയത്.പക്ഷേ ഇവിടെയും BJP,BDJS നെ പറ്റിച്ചുവെന്നാണ് വിലയിരുത്തല്‍. ഇതില്‍ വെള്ളാപ്പള്ളി നടേശന്‍ തന്നെ പരസ്യമായി രംഗത്ത് എത്തിയിരുന്നു.
BDJS നോട് NDA വിട്ട് പുറത്തുവരാനാണ് വെള്ളാപ്പള്ളിയുടെ ആഹ്വാനം.അതേസമയം BJP യുടെ മെഡിക്കല്‍കോഴ അഴിമതി പുറത്തുകൊണ്ടുവന്നതിന് പിന്നില്‍ BDJS ആണെന്നാണ് BJP സംസ്ഥാന നേതൃത്വത്തിന്‍റെ കണ്ടെത്തല്‍.തല്‍ക്കാലം BDJS ന് സ്ഥാനമാനങ്ങള്‍ കൊടുക്കേണ്ടതില്ലെന്നും ഇവര്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന NDA യോഗത്തില്‍ നിന്ന് വിട്ടുനിന്ന BDJS, മുന്നണി വിടുമെന്ന ഭീക്ഷണി മുഴക്കി,സമ്മര്‍ദ്ദ തന്ത്രത്തിലൂടെ വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള നീക്കവും ശക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here