വന്‍ സാധ്യതകള്‍ വരുന്നു;ആരോഗ്യവകുപ്പില്‍ പുതിയ തസ്തികള്‍; ഉദ്യോഗാര്‍ത്ഥികളെ തയ്യാറെടുക്കൂ

തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ 640 തസ്തികകൂടി സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ക്ളറിക്കല്‍, സ്റ്റാഫ് നേഴ്സ്, ഇസിജി, ഫാര്‍മസിസ്റ്റ്, എക്സ്റേ വിഭാഗങ്ങളിലായാണ് ഇത്രയും തസ്തികകള്‍ സൃഷ്ടിക്കുന്നത്. ആരോഗ്യവിദ്യാഭ്യാസ വകുപ്പിലും പുതിയ തസ്തികകള്‍ പരിഗണനയിലുണ്ട്.

നവകേരള മിഷനില്‍ ഉള്‍പ്പെടുത്തി പൊതുജനാരോഗ്യസംരക്ഷണത്തിന്  സര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍ദ്രം പദ്ധതിക്കായി 6000 തസ്തികയെങ്കിലും വേണമെന്ന ആരോഗ്യമന്ത്രിയുടെ അഭ്യര്‍ഥനയെതുടര്‍ന്നാണ് ധനവകുപ്പ് അനുവാദം നല്‍കുന്നത്.

4000 തസ്തികകള്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ഒന്നരവര്‍ഷം ആകുംമുമ്പ് പൊതുജനാരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട ആരോഗ്യ, സാമൂഹ്യനീതി, ആരോഗ്യവിദ്യാഭ്യാസ വകുപ്പുകളില്‍ പുതുതായി സൃഷ്ടിച്ച തസ്തികകളുടെ എണ്ണം 4000 ആയി.

ഇത് സര്‍വകാല റെക്കോഡാണ്. മെഡിക്കല്‍ വിദ്യാഭ്യാസ വിഭാഗത്തില്‍ മാത്രം ഇതിനകം 1588 തസ്തികയാണ് സൃഷ്ടിച്ചത്.

ആരോഗ്യ ഡയറക്ടറേറ്റിന് കീഴില്‍ വിവിധ ആശുപത്രികളിലായി 1567 തസ്തിക സൃഷ്ടിച്ച് ഉത്തരവിറക്കി. ആയുഷ് വകുപ്പില്‍ 96ഉം സാമൂഹ്യനീതി വകുപ്പില്‍ 31ഉം തസ്തിക സൃഷ്ടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here