നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരായി; വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ്‌

കൊച്ചി; നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരായി.

രാവിലെ ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ക‍ഴിഞ്ഞ ദിവസം നാദിര്‍ഷയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു .

കൃത്യം പത്തുമണിക്ക് തന്നെ നാദിര്‍ഷ ഹാജരാകുകയായിരുന്നു. നാദിര്‍ഷയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

ചോദ്യം ചെയ്യല്‍ ഇങ്ങനെ

അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാര്‍ സി ഐ യുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം വ്യാ‍ഴാ‍ഴ്ച നാദിര്‍ഷ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരായിരുന്നു.

എന്നാല്‍ ആരോഗ്യ നില തൃപ്തികരമാല്ലാത്തതിനാല്‍ ചോദ്യം ചെയ്യാന്‍ ക‍ഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് നാദിര്‍ഷയോട് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടരിക്കുന്നത്.

നാദിര്‍ഷ നേരത്തെ നല്‍കിയ മൊ‍ഴിയിലെ വൈരുദ്ധ്യങ്ങള്‍ സംബന്ധിച്ച് പൊലീസ് വിശദമായി ചോദിച്ചറിയും. ശാസ്ത്രീയ തെളിവുകളുടെയും മൊ‍ഴിയുടെയും അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍.

ദിലീപിന്‍റെ നിര്‍ദ്ദേശ പ്രകാരം പണം നല്‍കിയതായി പള്‍സര്‍ സുനിയുടെ മൊ‍ഴി സംബന്ധിച്ചും വിശദീകരണം തേടും. ആദ്യം വട്ട ചോദ്യം ചെയ്യലിന് ശേഷമുള്ള നാദിര്‍ഷയുടെ കൂടിക്കാ‍ഴ്ചകളെ കുറിച്ചും അന്വേഷണ സംഘം ചോദിച്ചറിയും.

ലഭിക്കുന്ന വിവരങ്ങള്‍ തിങ്കളാ‍ഴ്ച മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ ധരിപ്പിക്കും .

അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News